തൃശൂർ: ജില്ലയിൽ അനർഹ റേഷൻ കാർഡുകൾ മാറ്റിയത് 5103 ഉടമകൾ. 417 അന്ത്യോദയ കാർഡുകളും 2699 മുൻഗണന കാർഡുകളും 1987 മുൻഗണനേതര കാർഡുകളുമാണ് പൊതുവിഭാഗത്തിലേക്ക് മാറുന്നത്. ഇതിൽ തന്നെ നഗര കേന്ദ്രീകൃതമായ തൃശൂർ താലൂക്കിലാണ് കൂടുതൽ അനർഹർ കാർഡുകൾ മാറുന്നത്. 1589 പേരാണ് തൃശൂർ താലൂക്കിൽ കാർഡ് മാറുന്നത്. ഇതിൽ തന്നെ അന്ത്യോദയ കാർഡുകൾ മാറുന്നവർ മൂന്നക്കത്തിൽ എത്തിയതും തൃശൂരിലാണ്.
അന്ത്യോദയ കാർഡ് അനർഹമായി കൈവശം വെച്ച 149 പേരാണ് പൊതുവിഭാഗത്തിലേക്ക് മാറുന്നത്. 725 പേർ മുൻഗണന കാർഡിൽനിന്നും 715 പേർ മുൻഗണനേതര കാർഡിൽനിന്നും മാറുന്നതും തൃശൂരിൽ നിന്നാണ്. അനർഹർ മാറുന്നതിൽ കുറവുള്ളത് കൊടുങ്ങല്ലൂർ താലൂക്കിലുമാണ്. 410 കാർഡുകളാണ് കൊടുങ്ങല്ലൂരിൽ മാറുന്നത്.
തൃശൂരിന് പിന്നാലെ 978 കാർഡുകളുമായി തലപ്പള്ളി, ചാലക്കുടി താലൂക്കുകളാണ് രണ്ടാം സ്ഥാനത്തുള്ളത്. 616 കാർഡുകളാണ് ചാവക്കാട് താലൂക്കിൽനിന്ന് മാറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.