തൃശൂർ: നഗരത്തിൽ ഇനി രാപകൽ തെരുവിലിരുന്നും വായിക്കാം. കോർപറേഷൻ നടപ്പാക്കുന്ന സ്ട്രീറ്റ് ലൈബ്രറിയുടെ പദ്ധതിയുടെ ഭാഗമായ ആദ്യ ലൈബ്രറി കോർപറേഷൻ ആസ്ഥാനത്തിന് മുന്നിൽ പ്രവർത്തനമാരംഭിച്ചു. യുനെസ്കോ മഹാത്മാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷന്‍ ഫോര്‍ പീസ് ഓഫ് സസ്റ്റെയിനബിള്‍ ഡെവലപ്പ്മെന്റ് സീനിയര്‍ പ്രോഗ്രാം ഓഫിസര്‍ അമാര മാര്‍ട്ടിന്‍സ് ഉദ്ഘാടനം ചെയ്തു. ലൈബ്രേറിയനില്ലാത്ത സ്ട്രീറ്റ് ലൈബ്രറിയില്‍ നിന്ന് പുസ്തകം എടുക്കുകയും തിരികെ വെക്കുകയും ചെയ്യുന്നതാണ് ആശയം.
യുനെസ്കോയുടെ പൈതൃക പഠനനഗരിയായ ലേണിങ് സിറ്റി പദ്ധതിയുടെ ഭാഗമായാണ് സ്ട്രീറ്റ് ലൈബ്രറി ഒരുക്കുന്നത്. മേയര്‍ എം.കെ. വർഗീസ് അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി മേയര്‍ എം.എല്‍. റോസി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ വർഗീസ് കണ്ടംകുളത്തി, പി.കെ. ഷാജന്, സാറാമ്മ റോബ്സണ്, കരോളിന് പെരിഞ്ചേരി, ലേണിങ് സിറ്റി അപെക്സ് കമ്മിറ്റി അംഗങ്ങളായ അഡ്വ. അനീസ് അഹമ്മദ്, അഡ്വ. വില്ലി, സുബി സുകുമാര്‍, കൗണ്‍സിലര്‍മാരായ കെ. രാമനാഥന്, സജിത ഷിബു, നീതു ദിലീഷ്, ലിംന മനോജ്, എ.ആര്. രാഹുല്‍നാഥ്, ശ്യാമള വേണുഗോപാല്‍, കില അര്‍ബന്‍ ചെയര്‍ ഡോ. അജിത് കാളിയത്ത്, കോർപറേഷന് സെക്രട്ടറി വി.പി. ഷിബു തുടങ്ങിയവര്‍ സംസാരിച്ചു. നഗരത്തിലെ അഞ്ച് കേന്ദ്രങ്ങളില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ഇത്തരം വിജ്ഞാനം വായനശാലകള്‍ ആരംഭിക്കുമെന്ന് മേയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.