വാടാനപ്പള്ളി: മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി രക്ഷാദൗത്യത്തിന് ചേറ്റുവയിൽ സീ റെസ്ക്യൂ സംവിധാനം ഒരുക്കി. പ്രകൃതിക്ഷോഭങ്ങളിൽ ദ്രുതഗതിയിൽ ഇടപെടാൻ സാധിക്കുന്നതാണ് സീ റെസ്ക്യൂ ബോട്ടുകൾ. മത്സ്യതൊഴിലാളികളുടെ നിരന്തര ആവശ്യമായിരുന്നു ഇത്. ആവശ്യമുന്നയിച്ച് എൻ.കെ. അക്ബർ എം.എൽ.എ മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും കത്ത് നൽകിയിരുന്നു. ഇതേതുടർന്നാണ് ആഗസ്റ്റ് 15 വരെ താൽക്കാലികമായി ബോട്ട് ഏർപ്പെടുത്തിയത്. ടെൻഡർ പൂർത്തിയാവുന്നതോടെ സ്ഥിരം സംവിധാനം വരും. ചേറ്റുവയിൽ സീ റെസ്ക്യൂ സംവിധാനം ഇല്ലാത്തതിനാൽ അപകട ഘട്ടങ്ങളിൽ അഴീക്കോട്ടുനിന്നാണ് രക്ഷാസംഘം എത്തുന്നത്. ഇതിന് നാല് മണിക്കൂറിലധികം സമയം വേണ്ടിവരുന്നതിനാൽ രക്ഷാപ്രവർത്തനം കാര്യക്ഷമമാകില്ല. ഇതിനുള്ള പരിഹാരം കൂടിയാണ് നടപ്പാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.