തൃശൂർ: റോഡുകൾ സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബസുടമസ്ഥ -തൊഴിലാളി സംയുക്ത സമര സമിതി ഈമാസം 20ന് പ്രഖ്യാപിച്ച സൂചന പണിമുടക്ക് പിൻവലിച്ചു. ഡെപ്യൂട്ടി കലക്ടർ ടി. മുരളയുമായി നടത്തിയ ചർച്ചയിൽ റോഡുകൾ 25നകം ഗതാഗത യോഗ്യമാക്കുമെന്ന് നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സമര സമിതി അറിയിച്ചു. കോഴിക്കോട് -കുറ്റിപ്പുറം -തൃശൂർ, തൃശൂർ -കൊടുങ്ങല്ലൂർ റോഡുകളുടെ കോൺക്രീറ്റിങ് എങ്ങുമെത്താത്ത അവസ്ഥയാണ്.
കുഴി നിറഞ്ഞ റോഡിലൂടെ ഗതാഗതം ദുഷ്കരമായ സാഹചര്യത്തിൽ സമയത്തിന് ഓടിയെത്താൻ കഴിയാറില്ലെന്നും ട്രിപ്പുകൾ റദ്ദാക്കേണ്ടി വരികയാണെന്നും സമര സമിതി ഭാരവാഹികൾ പറയുന്നു. തൃശൂർ -കൊടുങ്ങല്ലൂർ റോഡിന്റെ കോൺക്രീറ്റിങ് ഇതുവരെ 14 കിലോമീറ്റർ മാത്രമാണ് പൂർത്തിയായത്.
റോഡ് മെക്കാഡം രീതിയിൽ ടാർ ചെയ്യാനും നടപടി സീകരിക്കണം. ശക്തൻ സ്റ്റാൻഡിന്റെ തെക്കുവശത്ത് റോഡിൽ കുഴിയുള്ളതിനാൽ ബസുകൾ കയറുന്നതിനും ഇറങ്ങുന്നതിനും കഴിയുന്നില്ല. ഇത്തരത്തിൽ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് സൂചന പണിമുടക്ക് പ്രഖ്യാപിച്ചത്. ഈ മാസം 25ന് പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് 26ലേക്ക് മാറ്റിയതായും സമര സമിതി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.