തൃപ്രയാർ: നാട്ടിക കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിൽ കൗതുകമായി ആറ് റോബോട്ടിക് നഴ്സും ഒരു ഇ-ബൈക്കും. രോഗികളുടെ ശരീരോഷ്മാവ്, പ്രഷർ, ഓക്സിജൻ ലെവൽ തുടങ്ങിയവ അളക്കാൻ റോബോട്ടിക് നഴ്സുമാരെയും സെൻററിനകത്ത് രോഗികൾക്ക് ഭക്ഷണവും മറ്റും എത്തിക്കാൻ ഇ-ബൈക്കും ഉപയോഗിക്കും.
ഒരു ദിവസം മൂന്ന് ഷിഫ്റ്റുകളിലായി 250 രോഗികളെ മോണിറ്റർ ചെയ്യാൻ ഈ റോബോട്ടുകൾക്ക് കഴിയും. റോബോട്ടിെൻറ തലയിൽ ഘടിപ്പിച്ച ടാബിലെ ടെലിമെഡിസിൻ ഫീച്ചറിെൻറ സഹായത്തോടെ ഡോക്ടർക്ക് രോഗികളുമായി ആശയവിനിമയം നടത്താം. ഒരുതവണ ചാർജ് ചെയ്താൽ റോബോട്ട് നാലര മണിക്കൂർ പ്രവർത്തിക്കും. രോഗികളുമായുള്ള സമ്പർക്കം കുറക്കാനും പി.പി.ഇ കിറ്റിെൻറ ഉപയോഗം കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഒറ്റത്തവണ 100 കിലോ ഭാരം വരെ വഹിക്കാൻ കഴിയും. തൃശൂർ ഗവ. എൻജിനിയറിങ് കോളജാണ് നബാർഡിെൻറ സാമ്പത്തികസഹായത്തോടെ ഇവക്ക് രൂപം നൽകിയത്.
ആരോഗ്യകേരളം ഡി.പി.എം ഡോ. ടി.വി. സതീശെൻറ നേതൃത്വത്തിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗം അസി. പ്രഫസർ ഡോ. അജയ് ജയിംസും വിദ്യാർഥികളായ പി.എസ്. സൗരവ്, കെ. അശ്വിൻ കുമാർ, ടോണി സി. എബ്രഹാം, അജയ് അരവിന്ദ്, വി. സിദ്ധാർഥ്, മുഹമ്മദ് ഹാരിസ്, എവിൻ വിൽസൺ, ഗ്ലിൻസ് ജോർജ്, പ്രണവ് ബാലചന്ദ്രൻ, കൗശിക് നന്ദഗോപൻ, പി.എ. ഇർഷാദ്, അരുൺ ജിഷ്ണു തുടങ്ങിയവരാണ് ഈ സംരംഭത്തിന് പിറകിൽ പ്രവർത്തിച്ചത്. കോവിഡ് പ്രതിരോധത്തിനായി സാനിറ്റൈസർ കുഞ്ഞപ്പൻ, വിസ്‌ക്, പേഷ്യൻറ് കേജ്, മൊബൈൽ വിസ്‌ക്, എയറോസോൾ ബോക്സ് എന്നിവയും രൂപകൽപന ചെയ്തത് ഇതേ സംഘമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.