തൃശൂർ: വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട്, ഒരുക്കങ്ങൾ വിലയിരുത്താൻ ജില്ല പഞ്ചായത്തിൽ യോഗം ചേർന്നു. വിദ്യാലയ ശുചീകരണം, കുടിവെള്ള പരിശോധന, നവീകരണ പ്രവർത്തനങ്ങൾ, പ്രവേശനോത്സവം തുടങ്ങിയ ചർച്ച ചെയ്തു.‘ നമുക്കൊരുക്കാം ശുചിത്വ വിദ്യാലയം’ കാമ്പയിന്റെ ഭാഗമായി ശുചിത്വമിഷൻ തയാറാക്കിയ പോസ്റ്റർ യോഗത്തിൽ പ്രകാശനം ചെയ്തു. ശുചിത്വസന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി, കുട്ടികൾക്ക് നെയിം സ്ലിപ്പുകൾ, ഉപയോഗിച്ച് വലിച്ചെറിയുന്ന പേനകൾ നിക്ഷേപിക്കുന്ന പെൻ ബോക്സ് എന്നിവയും ശുചിത്വമിഷൻ തയാറാക്കിയിട്ടുണ്ട്. ‘ആഗോളതാപനം മരമാണ് മറുപടി’ ആശയത്തെ വ്യാപകമായി പ്രചരിപ്പിക്കും.
ജില്ലതല ഉദ്ഘാടനം അവണൂർ ശാന്ത ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. സ്കൂൾ മാനേജ്മെന്റ് വനവത്കരണത്തിനായി ഒരേക്കറോളം ഭൂമി വിട്ടു തന്നിട്ടുണ്ട്. ജില്ലയിലെ എസ്.എസ്.എൽ.സി ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷയിൽ എ പ്ലസ് നേടിയ കുട്ടികളെ ആദരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ റഹീം വീട്ടിപ്പറമ്പിൽ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ഷീന പറയങ്ങാട്ടിൽ, എ.വി. വല്ലഭൻ, വി.എൻ. സൂർജിത്ത്, സരിതാ രാജേഷ്, ജില്ല പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി.വി. മദനമോഹനൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.