മേത്തല: മേത്തലയിൽ തെരുവുനായുടെ ആക്രമണത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂർ നഗരസഭയിലെ 33ാം വാർഡിലെ ശാസ്താംകോവിലിന് പരിസരത്താണ് തെരുവുനായ്ക്കൾ വിളയാടിയത്. ചൊച്ചാഴ്ച രാവിലെയാണ് സംഭവം. പീടികപറമ്പിൽ രാജൻ, പുളിക്കൽ അശോകൻ, പുളിക്കൽ ബിനീഷ്, കല്ലറക്കൽ മോഹനൻ, മണക്കാട്ടുപടി സജിനി എന്നിവർക്കാണ് പരിക്കേറ്റത്.
ഇവർ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ തേടി. വീടുകളിൽ കയറിയാണ് തെരുവുനായ് ആക്രമിച്ചത്.
വീട്ടിൽ കെട്ടിയിട്ട രണ്ട് വളർത്ത് നായ്ക്കളെയും കടിച്ച് പരിക്കേൽപ്പിച്ചു. കഴിഞ്ഞദിവസം ഈ പ്രദേശത്ത് പേ വിഷബാധയേറ്റ വളർത്തു പൂച്ച ചത്തിരുന്നു. തെരുവുനായ് ശല്യം രൂക്ഷമായതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. മേത്തല ഭാഗത്ത് ഏതാനും ദിവസങ്ങൾക്ക് മുമ്പ് കുറുക്കന്റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.