തൃശൂർ: പത്തുവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയയാൾക്ക് അഞ്ചുവർഷം കഠിന തടവിനും അരലക്ഷം രൂപ പിഴയും ശിക്ഷ. മാന്ദാമംഗലം സ്വദേശി മൂലിപറമ്പിൽ മത്തായിയെയാണ് (56) തൃശൂര്‍ ഫാസ്റ്റ് ട്രാക് സ്പെഷല്‍ കോടതി ജഡ്ജി കെ.എം. രതീഷ് കുമാർ ശിക്ഷിച്ചത്. പോക്സോ നിയമം ഒമ്പത്, 10 വകുപ്പുകൾ പ്രകാരവും ഇന്ത്യൻ ശിക്ഷ നിയമം 354 എ (ഒന്ന്), എ (രണ്ട്) എന്നീ വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷവിധി. പിഴ അടക്കാത്ത പക്ഷം അഞ്ചുമാസം കൂടി തടവുശിക്ഷ അനുഭവിക്കണം.
പിഴയടക്കുന്ന പക്ഷം ക്രിമിനൽ നടപടി നിയമം 357 പ്രകാരം അതിജീവിതക്ക് നൽകണമെന്നും വിധിന്യായത്തിൽ പരാമർശമുണ്ട്. 2021ലാണ് കേസിനാസ്പദമായ സംഭവം. കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് നേരെയാണ് പ്രതി ലൈംഗീകാതിക്രമം നടത്തിയത്.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 13 സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകൾ തെളിവിൽ ഹാജരാക്കിയുമാണ് കുറ്റപത്രം സമർപ്പിച്ചത്. മണ്ണുത്തി എസ്.ഐ കെ. പ്രദീപ്കുമാറാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. അജയ് കുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.