വെള്ളിക്കുളങ്ങര: വീട്ടുപരിസരത്ത് വിഷപ്പാമ്പുകളെ കണ്ടാല്‍ ഭയപ്പെടേണ്ട. വനംവകുപ്പ് അധികൃതര്‍ക്ക് ഒറ്റ ഫോണ്‍കോള്‍ മതി. ഷിന്സന് പറന്നെത്തും. വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ചിലെ താല്‍ക്കാലിക റെസ്ക്യൂ വാച്ചറാണ് ചൊക്കന നായാട്ടുകുണ്ട് സ്വദേശിയായ കുണ്ടുപറമ്പില്‍ ഷിന്സന് (44).
മൂന്നുവര്‍ഷത്തിനുള്ളില്‍ വീടുകളില്‍നിന്നടക്കം ആയിരത്തിലേറെ പാമ്പുകളെ ഷിന്സന് പിടികൂടി സുരക്ഷിതമായി വനമേഖലയില്‍ കൊണ്ടുപോയി വിട്ടയച്ചിട്ടുണ്ട്. ഉഗ്രവിഷമുള്ള ഏഴ് രാജവെമ്പാലകളെയും ഇതിനകം പിടികൂടി. ഇവയിലധികവും മറ്റത്തൂര്‍ പഞ്ചായത്തിലെ ചൊക്കന, കാരിക്കടവ്, പത്തുകുളങ്ങര പ്രദേശങ്ങളില്‍നിന്നാണ്. കൊടുങ്ങല്ലൂര്‍ അടക്കമുള്ള തീരമേഖലയില്‍നിന്ന് പാമ്പുകളെ പിടികൂടി.
പാമ്പുപിടിത്തത്തില്‍ വനംവകുപ്പില്‍നിന്ന് പരിശീലനം നേടിയ ഷിന്സന് സ്നേക് റെസ്ക്യൂ ലൈസന്‍സുണ്ട്. പാമ്പിന്റെ മുട്ട കണ്ടെത്തിയാല്‍ സംരക്ഷിച്ച് കുഞ്ഞുങ്ങളെ വിരിയിക്കാനും ഈ വന്യജീവിസ്നേഹി സമയം കണ്ടെത്താറുണ്ട്. പരിക്കേറ്റ നിലയില്‍ കാണുന്ന പക്ഷികള്‍ക്കും ഷിന്സന് രക്ഷകനായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.