അരിമ്പൂർ: തൃശൂർ-വാടാനപ്പള്ളി സംസ്ഥാന പാതയിൽ എറവ് അഞ്ചാംകല്ലിൽ തെരുവുനായ്ക്കൾ വിലസുന്നത് കാരണം വാഹനാപകടങ്ങൾ വർധിച്ചു. നായ് കുറുകെ ചാടിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി ബൈക്കിൽ സഞ്ചരിച്ച കുടുംബം തെറിച്ചുവീണ് ഒരാളുടെ കൈയ്യും മറ്റൊരാളുടെ കാലും ഒടിഞ്ഞു.
രണ്ടാം വാർഡിൽ സ്ഥാപിച്ച സി.സി.ടി.വി കാമറയിൽനിന്ന് അപകട ദൃശ്യങ്ങൾ ലഭിച്ചു. പകൽ സമയങ്ങളിലും നായ് ശല്യം രൂക്ഷമാണ്. സ്ത്രീകളും കുട്ടികളും അടക്കം ഭീതിയോടെയാണ് ഇതുവഴി സഞ്ചരിക്കുന്നത്.
ബാങ്കിന് മുന്നിൽ കൂട്ടംകൂടി കിടക്കുന്ന നായ്ക്കൾ ബാങ്കിലേക്ക് എത്തുന്ന ഇടപാടുകാർക്കും ബാങ്കിന് മുന്നിൽ വാഹനം പാർക്ക് ചെയ്യുന്നവർക്കും ശല്യമാകുന്നുണ്ട്. തെരുവ് നായ്ക്കളുടെ ശല്യം മൂലം അരിമ്പൂർ പഞ്ചായത്ത് ഐക്യകണ്ഠേന പ്രമേയം പാസാക്കി കേന്ദ്ര മന്ത്രിക്ക് സമർപ്പിച്ചത് മാസങ്ങൾക്ക് മുമ്പാണ്.
സംസ്ഥാന പാതയിലൂടെ പാഞ്ഞുപോകുന്ന വാഹനങ്ങൾക്ക് മുന്നിലേക്ക് നായ്ക്കൾ എടുത്ത് ചാടി നിരവധി അപകടങ്ങളാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.