കുന്നംകുളം താഴത്തെ പാറയിലെ കെട്ടിടത്തിനുമുകളിൽ കയറി മധ്യവയസ്കൻ ആത്മഹത്യ ഭീഷണി ഉയർത്തുന്നു

കെട്ടിടത്തിന് മുകളില്‍ കയറി മധ്യവയസ്‌കന്‍റെ ആത്മഹത്യ ഭീഷണി

കുന്നംകുളം: താഴത്തെ പാറയിൽ കെട്ടിടത്തിന്​ മുകളില്‍ കയറി മധ്യവയസ്‌ക​െൻറ ആത്മഹത്യ ഭീഷണി. വിവരമറിഞ്ഞെത്തിയ പൊലീസ് അനുനയിപ്പിച്ച് താഴേക്ക് ഇറക്കി. തൃശൂര്‍ എടക്കുന്ന് വറതോട്ടിക്കല്‍ ജോണ്‍സനാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.ഇയാള്‍ കുന്നംകുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ കടമുറി വാടകക്ക്​ എടുത്തിരുന്നു. ഗോൾഡ് കവറിങ് സ്ഥാപനം നടത്തുന്നതിനായി നാലുവർഷം മുമ്പാണ് ഈ മുറി വാടകക്ക് എടുത്തത്.

എന്നാല്‍, വാടക വർധിപ്പിച്ചതോടെ കഴിഞ്ഞ ഡിസംബറിൽ മുറി ഒഴിഞ്ഞ് കൊടുക്കുകയായിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും അഡ്വാന്‍സ് നല്‍കിയ മൂന്നുലക്ഷം രൂപ തിരികെ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആത്മഹത്യ ഭീഷണി. എസ്.ഐ എഫ്. ജോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.

പുതിയ സ്ഥലം എടുത്തതിന് അഡ്വാൻസ് കൊടുക്കാനാണ് പലമാസങ്ങളായി തുക ചോദിച്ചെങ്കിലും അത് തരാൻ കെട്ടിട ഉടമ തയാറായില്ലെന്നും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.