തൃശൂർ: താൽക്കാലിക ജോലി ചെയ്യുന്നവർക്കും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിന് അവകാശമുണ്ടെന്ന് മനുഷ്യാവകാശ കമീഷൻ. പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ തൊടുപുഴ കോ-ഓപറേറ്റിവ് സ്കൂൾ ഓഫ് ലോ ജീവനക്കാരനായിരുന്ന ഇരിങ്ങാലക്കുട പേഷ്കാർ റോഡ് വി. മൃത്യുഞ്ജയൻ സമർപ്പിച്ച പരാതിയിലാണ് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസിെൻറ ഉത്തരവ്. പരാതിക്കാരന് രണ്ടാഴ്ചക്കകം സർട്ടിഫിക്കറ്റ് നൽകാൻ കോളജ് പ്രിൻസിപ്പലിന് നിർദേശം നൽകി.
അതേസമയം, തന്നെ സർവിസിൽനിന്ന് അകാരണമായി പിരിച്ചുവിട്ടെന്ന പരാതിയിൽ ഇടപെടാൻ കമീഷൻ വിസമ്മതിച്ചു. അച്ചടക്ക നടപടിയുടെ ഭാഗമായുള്ള പിരിച്ചുവിടലായതിനാൽ അപ്പലേറ്റ് ഫോറത്തെ സമീപിക്കാൻ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.