കിഴുപ്പിള്ളിക്കര: വെണ്ടര പാടത്തെ കൊയ്ത്ത് കഴിഞ്ഞ് ഒന്നര മാസമായിട്ടും ബണ്ട് തുറക്കാത്തതിനാൽ മേഖലയിൽ ജലക്ഷാമം രൂക്ഷം. കൊയ്ത്ത് കഴിഞ്ഞയുടനെ എല്ലാ വർഷവും ബണ്ട് തുറന്നുവിടാറുള്ളതാണ്. ബണ്ട് തുറന്നാൽ കനാലിലൂടെയും പാടം വഴിയും ഒഴുകുന്ന വെള്ളം കരുവാംകുളം, ഓടകുളം എന്നിവിടങ്ങളിൽ വന്നുചേരാറുണ്ട്.
ഈ വെള്ളമാണ് ഇവിടത്തുകാർ മറ്റ് കൃഷിക്ക് ഉപയോഗിക്കുന്നത്. വെള്ളമെത്തുന്നതോടെ കിണറുകളും മറ്റ് ജല സ്രോതസ്സുകളും ജലസമൃദ്ധമാകുന്നത് ഇവിടത്തുകാർക്ക് അനുഗ്രഹമായിരുന്നു. ഇത്തവണ ബണ്ട് തുറക്കാത്തതിനാൽ കൊടുംവേനലിൽ ജല സ്രോതസ്സുകൾ വറ്റിവരണ്ടു. കൃഷി കരിഞ്ഞുണങ്ങുന്ന അവസ്ഥയാണ്. വെള്ളം കിട്ടാതെ ജനം വലയുകയാണ്.
താന്ന്യം പഞ്ചായത്തിലെ ഏഴ്, എട്ട്, ഒമ്പത് വാർഡുകളിലും ചാഴൂർ പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയുമാണ് വെള്ളം കിട്ടാതെ വലയുന്നത്. ബണ്ട് തുറന്നാൽ ക്ഷാമത്തിന് പരിഹാരമാകും. താന്ന്യം പഞ്ചായത്തിന്റെ പിടിപ്പുകേടാണ് ബണ്ട് തുറക്കുന്നത് വൈകാൻ കാരണമെന്നാണ് നാട്ടുകാരുടെ പരാതി. ബണ്ട് തുറക്കാത്ത വിവരം നാട്ടുകാർ കലക്ടറെ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.