മുള്ളുർക്കര: മുള്ളൂർക്കര വാഴക്കോട് ജങ്ഷനിൽ പ്രവർത്തിക്കുന്ന പാലയൂർ മോട്ടേഴ്സിന്റെ ഇരുചക്ര വാഹന ഷോറൂമിൽ മോഷണം. ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ രണ്ട് വാഹനങ്ങൾ കൊണ്ടുപോയി. വിൽപനക്ക് വെച്ചിരുന്ന ഒരു സ്കൂട്ടറും സർവിസിനായി എത്തിച്ച മറ്റൊരു സ്കൂട്ടറുമാണ് മോഷണം പോയത്. ഒന്നേകാൽ ലക്ഷം രൂപ വില വരുന്ന ഫാസിനോ സ്കൂട്ടറാണ് മോഷണം പോയത്.
രണ്ടുദിവസത്തെ ഓണാവധിക്ക് ശേഷം വ്യാഴാഴ്ച രാവിലെ ജീവനക്കാരത്തി ഷോറൂം തുറന്നപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽപെട്ടത്. തുടർന്ന് വടക്കാഞ്ചേരി പൊലീസിനെ അറിയിക്കുകയായിരുന്നു. എസ്.ഐ ടി.സി. അനുരാജിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. വിരലടയാള വിദഗ്ധൻ യു. രാംദാസിന്റെ നേതൃത്വത്തിലുള്ള സംഘവും പരിശോധന നടത്തി. ഷോറൂമിലെ സി.സി.ടി.വി കാമറയുടെ ഡി.വി.ആറും മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.