അന്തിക്കാട്: മഞ്ഞപ്പിത്തം സെന്ററിൽ തട്ടാടി സുബ്രഹ്മണ്യ ക്ഷേത്രത്തിലെ 10,000 രൂപയോളം വിലമതിക്കുന്ന മൂന്ന് നിലവിളക്കുകളും ക്ഷേത്രാവശ്യത്തിന് ഉപയോഗിക്കുന്ന നിവേദ്യ പാത്രങ്ങളും തട്ടുകളും മോഷ്ടിച്ചയാൾ അറസ്റ്റിൽ.
പുത്തൻപീടിക സ്വദേശി പടിയം ഖാദർ സെന്ററിന് കിഴക്ക് വാടകക്ക് താമസിക്കുന്ന വള്ളൂർ വീട്ടിൽ രാഖിനാണ് (33) അറസ്റ്റിലായത്. ചൊവ്വാഴ്ച പുലർച്ചയാണ് മോഷണം നടന്നത്. രാവിലെ ആറോടെ ക്ഷേത്രത്തിൽ പൂജക്ക് എത്തിയ ശാന്തിയാണ് വസ്തുക്കൾ നഷ്ടപ്പെട്ടതായി അറിയുന്നത്. ക്ഷേത്രം പ്രസിഡന്റ് കൈലാസനാഥനെ വിവരം അറിയിച്ചു. ഇയാൾ സ്ഥലത്ത് എത്തിയപ്പോൾ കുറുവത്ത് ക്ഷേത്രത്തിെൻറ പരിസരത്ത് ഒരാൾ പ്ലാസ്റ്റിക് സഞ്ചിയിൽ എന്തോ കനമുള്ള സാധനങ്ങൾ കൊണ്ടുപോകുന്നത് കണ്ടു. സംശയം തോന്നി സഞ്ചി പരിശോധിച്ചപ്പോൾ ഇതിനകത്ത് ക്ഷേത്രത്തിലെ നിലവിളക്കുകളും പാത്രങ്ങളും മറ്റും കണ്ടു. ഇതോടെ ഇയാളെ തടഞ്ഞുവെച്ചു.
വിവരം അന്തിക്കാട് പൊലീസിൽ അറിയിച്ചതോടെ അന്തിക്കാട് എസ്.എച്ച്.ഒ അനീഷ് കരീം, സി.പി.ഒ സുർജിത് എന്നിവർ എത്തി തൊണ്ടിമുതലുകൾ സഹിതം പ്രതിയെ പിടികൂടി സ്റ്റേഷനിൽ എത്തിച്ചു.
ക്ഷേത്ര പ്രസിഡന്റിെൻറ മൊഴി പ്രകാരമാണ് പ്രതിയെ സബ് ഇൻസ്പെക്ടർ കെ.എച്ച്. റനീഷ് അറസ്റ്റ് ചെയ്തത്. ഇയാളെ സമീപകാലത്തും ക്ഷേത്രങ്ങളിൽനിന്ന് നിലവിളക്കുകൾ മോഷ്ടിച്ച കുറ്റത്തിന് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജാമ്യത്തിൽ ഇറങ്ങിയശേഷം വീണ്ടും മോഷ്ടിക്കാൻ ഇറങ്ങുകയായിരുന്നു. തൃശൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.