തൃശൂർ: തിരുവമ്പാടി ദേവസ്വം സെക്രട്ടറിയും തൃശൂർ പൂരം മുഖ്യസംഘാടകരിലെ പ്രമുഖനുമായ തൃശൂർ മണ്ണത്ത് മാധവൻകുട്ടി (പ്രഫ. എം. മാധവൻകുട്ടി-78) നിര്യാതനായി. തൃശൂരിലെ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. . ആലുവ യു.സി കോളജിൽനിന്നും ഗണിത വിഭാഗം വകുപ്പ് മേധാവിയായായാണ് വിരമിച്ചത്.
തൃശൂർ പൂരത്തെ ആചാരങ്ങൾക്കും ചടങ്ങുകൾക്കുമൊപ്പം ജനകീയവൽക്കരിക്കുന്നതിലും വിദേശ ശ്രദ്ധയാകർഷിക്കുന്നതിലും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. കോടതി കയറേണ്ടി വരികയും നടക്കില്ലെന്ന് ആശങ്കപ്പെടുകയും ചെയ്തിരുന്ന നിരവധി സന്ദർഭങ്ങളിൽ തൃശൂർ പൂരം തടസങ്ങൾ അഭിമുഖീകരിച്ചപ്പോഴെല്ലാം ഭരണ തലത്തിലും നിയമ തലത്തിലും ഇടപെട്ട് പൂരം നടത്തിപ്പ് സുഗമമാക്കുന്നതിൽ മാധവൻകുട്ടിയുടെ പങ്ക് പ്രധാനപ്പെട്ടതാണ്.
തൃശൂർ 'സത്സംഗ്' അടക്കം നിരവധി സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ ഭാരവാഹിയാണ്. ഭാര്യ: പുല്ലാട്ട് രതീദേവി. മകൾ: ശ്രീദേവി (ഭാരത് പെട്രോളിയം കോർപറേഷൻ, കൊച്ചി)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.