തൃശൂർ: മുക്കുപണ്ടം പണയം െവച്ച് 7,62,500 രൂപ തട്ടിയെടുത്ത കേസിൽ പ്രതികൾ അറസ്റ്റിൽ. വടൂക്കര എസ്.എൻ നഗർ പൊന്നുംകുന്നത്ത് റസാക്ക് (43), നെടുപുഴ കൂടല്ലൂർ വീട്ടിൽ അനീഷ് (34), പടവരാട് പടിഞ്ഞാറെ വീട്ടിൽ വിജു (34) എന്നിവരെയാണ് തൃശൂർ ഈസ്റ്റ് എസ്.ഐ എസ്. ഗീതുമോൾ അറസ്റ്റു ചെയ്തത്. മറ്റൊരു പ്രതിയായ പെരിന്തൽമണ്ണ സ്വദേശി ഷബീറിനെ പിടികിട്ടാനുണ്ട്.
2021 ജനുവരിയിലാണ് പ്രതികൾ വിവിധ ദിവസങ്ങളിലായി 230 ഗ്രാം വ്യാജ സ്വർണം കൂർക്കഞ്ചേരി സർവിസ് സഹകരണ ബാങ്കിൽ പണയം വെച്ച് പണം തട്ടിയെടുത്തത്.
രണ്ടാം പ്രതി അനീഷാണ് വ്യാജ സ്വർണം നിർമിച്ചു നൽകിയത്. വ്യാജസ്വർണം പണയംവച്ച് ലഭിക്കുന്ന ഒരു ലക്ഷം രൂപക്ക് 10,000 രൂപയാണ് കമീഷൻ നൽകി വരുന്നത്. പ്രതികൾ സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്.
രണ്ടാം പ്രതി അനീഷിനെതിരെ തൃശൂർ പൊലീസ് സ്റ്റേഷനിലും മൂന്നാം പ്രതി വിജുവിനെതിരെ ഒല്ലൂർ, ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.