തൃശൂർ: വേനൽച്ചൂടിൽ പൊള്ളിയടർന്ന് ജില്ല. ജില്ലയിൽ പലയിടങ്ങളിലും 40 ഡിഗ്രിക്ക് മുകളിലായിരുന്നു തിങ്കളാഴ്ച ചൂട്. എല്ലായിടത്തും തിളച്ച ചൂടാണ്. പതിവിന് വിപരീതമായി അതിരാവിലെ തന്നെ ചൂട് തുടങ്ങുകയാണ്. രാവിലെ ഏഴ് മുതൽ തന്നെ അന്തരീക്ഷം പൊള്ളിത്തുടങ്ങുന്ന അവസ്ഥയാണ്. സാധാരണയേക്കാൾ അഞ്ച് മുതൽ 5.5 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ജില്ലയിൽ തിങ്കളാഴ്ച രേഖപ്പെടുത്തിയത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില മൂന്ന് മുതൽ നാല് ഡിഗ്രി വരെ രേഖപ്പെടുത്തിയ സമയത്താണ് തൃശൂരിൽ അഞ്ച് ഡിഗ്രിക്കുമുകളിൽ താപനില. കേന്ദ്ര കാലാവസ്ഥ വകുപ്പ് തിങ്കളാഴ്ച വൈകീട്ട് 5.30ന് പുറപ്പെടുവിച്ച താപനില കണക്കു പ്രകാരം ജില്ലയിൽ ഉഷ്ണ തരംഗം സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഏറ്റവും കൂടുൽ ചൂട് റിപ്പോർട്ട് ചെയ്തിട്ടുള്ളത് പാലക്കാട് ജില്ലയിലാണ്. പാലക്കാടുമായി അതിർത്തി പങ്കിടുന്ന തൃശൂരിലെ പ്രദേശങ്ങളിലെല്ലാം അതികഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ ഇത് കൂടുതൽ രൂക്ഷമാകാനാണ് സാധ്യത. ജില്ലയിലെ ജലസംഭരണികളിലടക്കം ഗണ്യമായി വെള്ളം കുറഞ്ഞിട്ടുണ്ട്. കഠിനമായ ചൂട് വ്യാപാര സ്ഥാപനങ്ങളെയടക്കം ബാധിക്കുന്നുണ്ട്. പലയിടത്തും ആളുകളില്ല. ശീതീകരിച്ച സ്ഥാപനങ്ങളിൽ മാത്രമാണ് ആശ്വാസമുള്ളത്. മറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാരടക്കം ചൂടിൽ പ്രയാസത്തിലാണ്. ജില്ലയിലെ കർഷകരും ചൂടിൽ വലഞ്ഞിരിക്കുകയാണ്. പലർക്കും വിളനാശം അടക്കമുള്ള നഷ്ടങ്ങൾ സംഭവിച്ചുകഴിഞ്ഞു. പാടങ്ങളും കൃഷിയിടങ്ങളും കരിഞ്ഞുണങ്ങിക്കിടക്കുന്നു.
നെൽകർഷകരുടെ കൃഷി നാശത്തെക്കുറിച്ച് പുല്ലഴിയിലെ കർഷകരുമായും കോൾ പടവു കമ്മിറ്റിയുമായും മുന്‍ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറും ഇടതുപക്ഷനേതാക്കളും ചര്‍ച്ച നടത്തി. കൃഷിനാശത്തിന് ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്ന് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ സത്വര നടപടികളുണ്ടാകണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. ചെലവാക്കിയതിന്റെ നാലിലൊന്നുപോലും കിട്ടാത്ത സ്ഥിതിയാണ്. ആദ്യഘട്ടത്തിലുണ്ടായ ചണ്ടി പ്രശ്നത്തിനു പുറമെ കീടബാധകളുമാണ് വിളവ് ഇത്രയേറെ കുറയാൻ കാരണം. ഏക്കറിൽ 600 കിലോ നെല്ലുപോലും കിട്ടുന്നില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.
മുല്ലശ്ശേരി, എൽത്തുരുത്ത്, മണിനാടൻ, അടാട്ട്, പൊണ്ണമൊത കോൾപ്പാടങ്ങളിലെല്ലാം ഇതാണ് സ്ഥിതി. ഇത്തവണ രണ്ടരമാസം വൈകിയാണ് കൃഷി ആരംഭിച്ചത്. സെപ്റ്റംബറിലെ മഴയും കോൾച്ചാലുകളിലെ ചണ്ടിയും ഇതിന് കാരണമായി. കീടശല്യം വർധിച്ചതോടെ ഇത്തവണ നാലിൽ കൂടുതൽ തവണ കീടനാശിനി ഉപയോഗിക്കേണ്ടിവന്നതായും കർഷകർ പറഞ്ഞു. ഇതും കൃഷിച്ചെലവ് കുത്തനെ കൂട്ടി. കൃഷിച്ചെലവ് ഇത്രയും വർധിക്കുന്നത് ആദ്യമായാണെന്നും കർഷകർ പറയുന്നു. കനാലുകളും കോൾച്ചാലുകളും സമയത്തിന് വൃത്തിയാക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ഇവർ പറയുന്നു. കർഷകരുടെ നഷ്ടം നികത്താൻ നടപടികൾ വേണമെന്നും ഭാവിയില്‍ സമയബന്ധിതമായി കൃഷി ഇറക്കാനും ഗുണമേന്മയുള്ള വിത്തുകളും കീടനാശിനികളും ഉറപ്പ് വരുത്താനും നടപടിയുണ്ടാകണമെന്ന് കോൾ പടവ് കമ്മിറ്റി ആവശ്യപ്പെട്ടു. ഭാവിയില്‍ കൃഷിനാശം ഒഴിവാക്കാൻ കൃഷി വകുപ്പ്, ഇറിഗേഷന്‍, കെ.എൽ.ഡി.സി, കാര്‍ഷിക സർവകലാശാല എന്നിവരുമായി ചര്‍ച്ച നടത്തി പരിഹാര നടപടികള്‍ക്ക് ശ്രമിക്കുമെന്ന് സുനില്‍കുമാര്‍ പറഞ്ഞു.
കര്‍ഷകസംഘം ജില്ല ജോയന്റ് സെക്രട്ടറി കെ. രവീന്ദ്രന്, കെ. ഗോപിനാഥ്, എ.വി. പ്രദീപ്കുമാര്‍, കിസാന്‍സഭ ജില്ല വൈസ് പ്രസിഡന്റ് ഷാജു കുണ്ടോളി, തൃശൂര്‍ മണ്ഡലം സെക്രട്ടറി കെ. അരവിന്ദാക്ഷ മേനോന്, പുല്ലഴി കോള്‍ പടവ് പ്രസിഡന്റ് കൊളങ്ങാട്ട് ഗോപിനാഥൻ, കെ.എന്‍. രഘു, എം.കെ. ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു. കനത്ത ചൂടിലും ഫംഗസ് ബാധയിലും ജില്ലയിൽ പലയിടത്തും കൃഷിനാശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കിടങ്ങൂരിൽ യുവ കർഷകന്റെ നാലേക്കർ സ്ഥലത്തെ കൃഷി നശിച്ചിരുന്നു. പയർ, വെണ്ട, വെള്ളരി, കുമ്പളം, ചീര, മത്തൻ എന്നിവയാണ് നശിച്ചത്. വരും ദിവസങ്ങളിൽ സംഗതി കൂടുതൽ ഗുരുതരമാകുന്ന സ്ഥിതിയാണുള്ളത്.
തൃശൂർ: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ തിങ്കളാഴ്ച വൈകിട്ട് 5.30ന് പുറപ്പെടുവിച്ച താപനില കണക്കു പ്രകാരം പാലക്കാട്, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില സാധാരണയെക്കാൾ അഞ്ച് മുതൽ 5.5 ഡിഗ്രി സെൽഷ്യസിനു മുകളിൽ രേഖപ്പെടുത്തി. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു. പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ, ജില്ല മെഡിക്കൽ ഓഫിസർ, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, തൊഴിൽ വകുപ്പ് തുടങ്ങിയവർക്കെല്ലാം കലക്ടർ ഉഷ്ണതരംഗം നേരിടാനുള്ള നിർദേശങ്ങൾ നൽകി.
തൃശൂർ: സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം. താഴെ പറയുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.