തൃശൂർ: കോർപറേഷൻ ജനറൽ ആശുപത്രിയിൽ ആധുനിക ഹൃദ്രോഗ ചികിത്സ സൗകര്യങ്ങൾ സജ്ജമായി. പ്രവർത്തനം ബുധനാഴ്ച തുടങ്ങും. ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി, പേസ് മേക്കർ ഘടിപ്പിക്കൽ. ജന്മന ഹൃദയവാൽവിൽ ഉണ്ടാകുന്ന ദ്വാരം അടക്കുന്ന ഡിവൈസ് ക്ലോഷറുകൾ, പെരിഫറൽ ആൻജിയോപ്ലാസ്റ്റി, റോട്ട അബ്ലേഷൻ ആൻജിയോപ്ലാസ്റ്റി, ലെഫ്റ്റ് മെയിൻ സ്റ്റെന്‍റിങ് തുടങ്ങിയ സങ്കീർണമായ ചികിത്സരീതികൾ ഉൾപ്പെടെ ഹൃദയസംബന്ധമായി സ്വകാര്യ ആശുപത്രിയിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും സേവനങ്ങളും കുറഞ്ഞ ചെലവിൽ ലഭ്യമാകും. ഡോ. കൃഷ്ണകുമാർ, ഡോ. വിവേക് എന്നീ സീനിയർ കാർഡിയോളജിസ്റ്റുകളുടെ നേതൃത്വത്തിൽ പരിചയസമ്പന്നരായ ടീമിന്‍റെ സേവനവും ലഭ്യമാകും. കാത്ത് ലാബും ബുധനാഴ്ച മുതൽ പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.