തൃശൂര്‍: റെയില്‍വേ സ്റ്റേഷന് വികസനത്തിന് വന്‍ പദ്ധതിയുമായി ദക്ഷിണ റെയില്‍വേ. കേന്ദ്ര സര്‍ക്കാറിന്റെ അമൃത് ഭാരത് സ്റ്റേഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്റ്റേഷന്റെ നവീകരണം ഉടന്‍ ആരംഭിക്കും. ഇതിനായി കേന്ദ്രം 393.57 കോടി രൂപ വകയിരുത്തി. തൃശൂരിന്റെ ഭാവി വികസനം കണക്കിലെടുത്ത് സ്റ്റേഷന്റെ വിസ്തീര്‍ണം 54,330 ചതുരശ്ര മീറ്ററാക്കി വര്‍ധിപ്പിക്കും. സ്റ്റേഷന്റെ പാര്‍ക്കിങ് ഏരിയ 2,520 ചതുരശ്ര മീറ്ററില്‍നിന്ന് 10,653 ചതുരശ്ര മീറ്ററായി വികസിപ്പിക്കും.
കൂടാതെ ഒരു പുതിയ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ്, കൂടുതല്‍ സൗകര്യത്തോടെയുള്ള എന്‍ട്രി, എക്സിറ്റ് പോയിന്റുകള്‍ എന്നിവയും നിര്‍മിക്കും. 19 പുതിയ ലിഫ്റ്റുകളും 10 എസ്കലേറ്ററുകളും ഒരുക്കും. എല്ലാ പ്ലാറ്റ്ഫോമുകളെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ 36 മീറ്റര്‍ വീതിയുള്ള പുതിയ എയര്‍ കോണ്‍കോഴ്സും നിര്‍മിക്കും.
കൂടാതെ സ്റ്റേഷനെ സിറ്റി സെന്ററാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഹോട്ടല്‍, ഷോപ്പിങ് കോംപ്ലക്സ് എന്നിവ ഒരുക്കാനും പദ്ധതിയുണ്ട്. ആധുനിക സൗകര്യങ്ങളോടൊപ്പം സാംസ്കാരിക പൈതൃകവും സമന്വയിപ്പിക്കുന്ന ഒരു ലോകോത്തര റെയില്‍വേ സ്റ്റേഷന് തൃശൂരിന് ലഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ എക്സ് പ്ലാറ്റ്ഫോമില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.