അതിരപ്പിള്ളി: മലക്കപ്പാറയിലെ ഹോട്ടലിൽ വിനോദസഞ്ചാരികളെ മർദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ പൊലീസ് നടപടിയെടുത്തില്ലെന്ന് പരാതി. വിനോദസഞ്ചാരികൾ ഇതര ജില്ലക്കാരും ഹോട്ടലുടമ പ്രദേശവാസിയും ആയതിനാൽ പൊലീസ് പക്ഷപാതം കാട്ടുന്നതായാണ് ആരോപണം. ഞായറാഴ്ച ഉച്ചതിരിഞ്ഞ് റോപ്പുമട്ടത്തെ ഹോട്ടലിലായിരുന്നു സംഭവം.
ഭക്ഷണം കഴിക്കാനെത്തിയ കോട്ടയം സ്വദേശികളായ രണ്ട് കുടുംബങ്ങൾക്കെതിരെയാണ് ക്രൂരമായ ആക്രമണം നടന്നത്.രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും നാല് കുട്ടികളും അടങ്ങുന്ന സഞ്ചാരികളാണ് ജീവനക്കാരുടെ ആക്രമണത്തിനിരയായത്. ഭക്ഷണം കഴിക്കുന്ന സമയത്തുണ്ടായ തർക്കത്തെ തുടർന്ന് ഹോട്ടലുടമയും ജീവനക്കാരും വിനോദസഞ്ചാരികളെ ആക്രമിക്കുകയായിരുന്നു. പുരുഷന്മാരുടെ തലയിൽ ഭരണിയെടുത്ത് അടിച്ചു. രണ്ടുപേരുടെയും തലപൊട്ടി ചോരയൊലിച്ചു.
ഒരാൾക്ക് തലയിൽ 16 തുന്നലാണ് ഇടേണ്ടി വന്നത്. സ്ത്രീകളിൽ ഒരാളുടെ കൈക്കും പരിക്കേറ്റു. തുടർന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.ഹോട്ടലുടമയുടെയും മറ്റും ആക്രമണം ഭയന്ന് ഇവർ നാട്ടിലെ ആശുപത്രിയിലേക്ക് തിരിച്ചുപോവുകയായിരുന്നു. വിവരമറിഞ്ഞ് മലക്കപ്പാറ പൊലീസെത്തിയെങ്കിലും ഹോട്ടലുടമക്കെതിരെ നടപടിയെടുത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.