ടോള്‍ പ്ലാസയില്‍ വാഹനക്കുരുക്ക്: യുവമോര്‍ച്ച പ്രവർത്തകർ ബൂത്തുകള്‍ തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ടു

ആമ്പല്ലൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ടോള്‍ ബൂത്തുകള്‍ തുറന്ന് വാഹനങ്ങള്‍ വിട്ടു. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം.

ടോള്‍ പ്ലാസക്ക് ഇരുവശവും ഒരു കിലോമീറ്ററിലേറെയാണ് വാഹനങ്ങളുടെ നീണ്ടനിര അനുഭവപ്പെട്ടത്. ആംബുലന്‍സ് ഉൾപ്പെടെയുള്ള അവശ്യ സര്‍വിസുകള്‍ അരമണിക്കൂറോളം കുരുക്കിൽപെട്ടു.

ഫാസ്ടാഗ് ട്രാക്കുകളിലും വന്‍ തിരക്കായിരുന്നു. കുരുക്ക് രൂക്ഷമായിട്ടും വാഹനങ്ങള്‍ വിടാന്‍ ടോള്‍ പ്ലാസ അധികൃതര്‍ നടപടിയും എടുത്തില്ല. പ്രതിഷേധവുമായെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പത്ത് മിനിറ്റിലേറെ ടോള്‍ ബൂത്തുകള്‍ തുറന്നുവിട്ടു. യുവമോര്‍ച്ച പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ബി.ജെ.പി പുതുക്കാട് മണ്ഡലം പ്രസിഡൻറ് എ.ജി. രാജേഷ് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡൻറ് നിഖില്‍ മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. മനു വെള്ളിക്കുളങ്ങര, ബിനോയ് പേഴേരി, അമ്പാടി മേപ്പുറത്ത്, അഖില്‍ കല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    
News Summary - Traffic jam at Toll Plaza: Yuva Morcha activists opened booths and allowed vehicles to pass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.