അതിരപ്പിള്ളി: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസിക്ക് പരിക്ക്. അതിരപ്പിള്ളി വാച്ചുമരം കോളനിയിലെ ചന്ദ്രനാണ് (51) പരിക്കേറ്റത്. കുടുംബത്തോടൊപ്പം കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടയിലാണ് ഇദ്ദേഹത്തെ ആന ആക്രമിച്ചത്. ഭാര്യ രാമായിയും മകൻ നന്ദുവുമാണ് ചന്ദ്രനോടൊപ്പം ഉണ്ടായിരുന്നത്.
ഉൾക്കാട്ടിൽ വെച്ച് ഭാര്യയെയും മകനെയും കാട്ടാന ആക്രമിക്കാൻ ശ്രമിച്ചപ്പോൾ അവരെ രക്ഷപ്പെടുത്തുന്നതിനിടെ ആന തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നു. പരിക്കേറ്റ ചന്ദ്രനെയും കൊണ്ട് മറ്റുള്ളവർ വെള്ളിയാഴ്ച ഊരിലെത്തി. എന്നാൽ ശാരീരികാസ്വാസ്ഥ്യം വർധിച്ചതോടെ ശനിയാഴ്ച ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴുത്തിലും കാലിലും എല്ലുകൾ പൊട്ടിയതായി പരിശോധനയിൽ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.