ചുങ്കാല്‍ വനത്തില്‍ നിന്ന് ചന്ദനം മുറിക്കുന്നതിനിടെ പിടിയിലായവർ

ചന്ദനമരത്തിൽ കോടാലി വെച്ചതേയുള്ളൂ, ദേ മുന്നിൽ വനപാലകർ; ചുങ്കാൽ വനത്തിൽ നിന്ന്​ ഒരു 'ലൈവ്​' അറസ്റ്റ്​

തൃശൂർ: വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ചിലെ കോടശേരി വനത്തിലെ ചുങ്കാല്‍ ഭാഗത്ത് നിന്ന് ചന്ദനമരങ്ങല്‍ മുറിച്ചുകടത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ടുപേരെ വനപാലകര്‍ പിടികൂടി. പട്ടാമ്പി പ്രഭാപുരം സ്വദേശികളായ  പാലത്തിങ്കല്‍  അന്‍വര്‍ സാദത്ത്(47), പാലക്കാപറമ്പില്‍  റഷീദ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ചന്ദനമരങ്ങള്‍  മുറിക്കാന്‍  ഉപയോഗിച്ച വെട്ടുകത്തി, കോടാലി, വാള്‍ എന്നിവ കണ്ടെടുത്തു.

റേഞ്ച് ഓഫീസര്‍ ജോബിന്‍ ജോസഫിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വനപാലകര്‍ സ്ഥലത്തെത്തി പ്രതികളെ കയ്യോടെ പിടികൂടിയത്.  റേഞ്ചോഫീസറെ കൂടാതെ ഡെപ്യൂട്ടി റേഞ്ചോഫീസര്‍ കെ.കെ.പ്രഭാകരന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.ബി.ശോഭന്‍ബാബു, ബീറ്റ് ഓഫീസര്‍മാരായ പി.എസ്.സന്ദീപ്, ഗിനില്‍ ചെറിയാന്‍, സ്റ്റാന്‍ലി കെ.തോമസ്, ഡ്രൈവര്‍ പ്രണവ് എന്നിവരും  പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.  കോടതിയില്‍ ഹാജരാക്കിയ പ്രതികളെ  റിമാന്‍റു ചെയ്തു.

Tags:    
News Summary - two arrested in chunkal forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.