തൃശൂർ: കുട്ടികളുടെ മാത്രമല്ല, നാടിെൻറയും ഉമ്മർ മാഷ് (കെ.എം. ഉമ്മർ മുള്ളൂർക്കര) അധ്യാപക സർവിസ് ജീവിതത്തിൽനിന്ന് വിരമിച്ചു. അക്കാദമിക വിദഗ്ധനും എസ്.സി.ഇ.ആർ.ടി നേതൃത്വത്തിലുള്ള സംസ്ഥാന പാഠപുസ്തക പരിഷ്കരണ സമിതിയിൽ നിർണായക നിർദേശങ്ങൾ നൽകുകയും ചെയ്ത അധ്യാപകനാണ് ഉമ്മർ മുള്ളൂർക്കര.
ചെറുതുരുത്തി ഗവ. എൽ.പി സ്കൂളിലെ അറബി അധ്യാപകനാണ് ഉമ്മർ. പത്താംതരം മുതൽ അറബി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം വരെ സ്വന്തമായാണ് പഠിച്ചത്. അധ്യാപക ശാക്തീകരണ പരിശീലനത്തിെൻറ സംസ്ഥാന കോർ ഗ്രൂപ് അംഗമായി നിരവധി വർഷങ്ങളിൽ മികച്ച സംഭാവനകളർപ്പിച്ചു.
ഡോ. എം. സുലൈമാൻ പ്രഥമ സ്മാരക പുരസ്കാരം, ജില്ലയിലെ മികച്ച അറബിക് അധ്യാപകനുള്ള എ.ബി. അബ്ദുല്ല മാസ്റ്റർ അവാർഡ്, എസ്.കെ.എസ്.എസ്.എഫ് ഏർപ്പെടുത്തിയ അറബിക് ഭാഷക്ക് സമഗ്ര സംഭാവനയർപ്പിച്ചവർക്ക് സമാദരം ഇങ്ങനെ നിരവധി പുരസ്കാരങ്ങളും ഇക്കാലയളവിൽ ഉമ്മർ മാഷിനെ തേടിയെത്തി.
സ്കൂളിലേക്ക് വരും മുമ്പേ പുരയിടത്തിലെ സ്വയം നട്ടുവളർത്തുന്ന ജൈവ കൃഷിയിടത്തിൽ ഇതിനിടയിൽ കാണാനെത്തുന്നവരുമായുള്ള ചർച്ചയും സംശയം തീർക്കലുമെല്ലാം കൃഷിയിടത്തിൽ. വൈകുന്നേരങ്ങൾ പഠനത്തിനും വായനക്കും മറ്റ് ആവശ്യങ്ങൾക്കും. ഇതും ഒരു പഠനമാണെന്നാണ് മാഷുടെ അഭിപ്രായം. സ്കൂളിൽനിന്ന് ഇറങ്ങിയാലും പഠനവും ജീവിതത്തിൽ ഇപ്പോൾ തുടരുന്ന പ്രവൃത്തികളിലും മാറ്റമൊന്നുമുണ്ടാവില്ലെന്ന് ഉമ്മർ മാഷ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.