തൃശൂര്‍: കോടികള്‍ ചെലവഴിച്ച് രണ്ടാംഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിയ ശക്തന് നഗറിലെ ആകാശപാതക്ക് പുതിയ വെല്ലുവിളിയായി വെള്ളക്കെട്ട്. മഴ പെയ്താല്‍ ആകാശപാതയിലെ ചവിട്ടുപടികളില്‍ വന്‍തോതില്‍ വെള്ളം അടിച്ചുകയറുന്നത് യാത്രികരെ വലക്കുകയാണ്. ആകാശപാതയില്‍നിന്ന് ചവിട്ടുപടികളിലേക്ക് ഇറങ്ങുന്ന ഭാഗത്തും വെള്ളം കെട്ടിനില്‍ക്കുന്നുണ്ട്. വെള്ളത്തില്‍ ചവിട്ടി യാത്രക്കാര്‍ വഴുതിവീഴാനുള്ള സാധ്യത ഏറെയാണ്. ലിഫ്റ്റിനകത്തും മഴ നനഞ്ഞ് ആളുകള്‍ കയറുന്നതിനാല്‍ ടൈല്‍ നനയാന്‍ ഇടയാകുന്നു. ഇതും തെന്നി വീഴാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. പാതക്ക് താഴെ റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നതും യാത്രികരെ ദുരിതത്തിലാക്കുന്നു. എല്ലാദിവസവും സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം നിരവധിപേര്‍ ആകാശപാതയിലൂടെ സഞ്ചരിക്കുന്നുണ്ട്.
2023 ആഗസ്റ്റിലാണ് ആകാശപാത ആദ്യം തുറന്നുനല്‍കിയത്. പിന്നീട് രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി ശീതീകരണ സംവിധാനം ഒരുക്കാനും വശങ്ങളില് ഗ്ലാസും സീലിങ്ങും സ്ഥാപിക്കാനുമായി താൽക്കാലികമായി അടച്ചിടുകയായിരുന്നു. അഞ്ചുകോടിയോളം രൂപ ചെലവിട്ട് രണ്ടാംഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.