തൃശൂർ: കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ പ്രതിസന്ധിയിലായ സി.പി.എമ്മിനെ കൂടുതൽ കുരുക്കിലാക്കി മുതിർന്ന നേതാവിനെതിരെ പീഡനാരോപണം. നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജില്ല നേതാവിനെതിരെയാണ് ആക്ഷേപമുയർന്നത്. ഇദ്ദേഹത്തിെൻറ ചുമതലയിലുള്ള ബാങ്കിലെ വനിത ജീവനക്കാർ കൂട്ടമായി ഒപ്പുവെച്ചാണ് പരാതി നൽകിയത്.
അപമര്യാദയായി പെരുമാറിയെന്നും നടപടിയുണ്ടാവണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയിൽ ജില്ല കമ്മിറ്റിയോട് വിശദാംശങ്ങൾ സംസ്ഥാന നേതൃത്വം തേടിയെന്നാണ് അറിയുന്നത്. കോവിഡ് ബാധിതനായി ചികിത്സയിലായതിനാൽ സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ പങ്കെടുക്കാത്തതിനാൽ കഴിഞ്ഞ ദിവസം ചേരാനിരുന്ന സെക്രട്ടേറിയറ്റും ജില്ല കമ്മിറ്റി യോഗങ്ങളും മാറ്റിവെച്ചിരുന്നു.
14ന് ഏരിയ സമ്മേളനം നടക്കാനിരിക്കെ അതിന് മുമ്പായി പരാതി പരിഗണിക്കുമെന്നാണ് നേതാക്കൾ സൂചിപ്പിക്കുന്നത്. പരാതിയിൽ നടപടിയുണ്ടായില്ലെങ്കിൽ പൊലീസിൽ പരാതി നൽകുമെന്ന് ജീവനക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.