വൈ​ഷ്​​ണ​വ്

മാരക മയക്കുമരുന്നുമായി യുവാവ് അറസ്​റ്റിൽ

തൃ​ശൂ​ർ: ല​ക്ഷ​ങ്ങ​ൾ വി​ല​വ​രു​ന്ന നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി (മെ​ത്താ​ലി​ന്‍ ഡ​യോ​ക്‌​സി മെ​ത്താ ഫൈ​റ്റ​മി​ന്‍) യു​വാ​വി​നെ സി​റ്റി പൊ​ലീ​സ്​ ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡും തൃ​ശൂ​ർ ഈ​സ്​​റ്റ്​ പൊ​ലീ​സും ചേ​ർ​ന്ന് അ​റ​സ്​​റ്റ്​ ചെ​യ്തു. വെ​ള്ളാ​നി​ക്ക​ര സ്വ​ദേ​ശി​യാ​യ മൂ​ലേ​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ വൈ​ഷ്ണ​വാ​ണ്​ (25) പി​ടി​യി​ലാ​യ​ത്. ശ​രീ​ര​ത്തി​ൽ ടാ​റ്റു പ​തി​ക്കു​ന്ന തൃ​ശൂ​രി​ലെ ചി​ല സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്ന്​ വി​ൽ​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന്​ സി​റ്റി ഷാ​ഡോ പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​റ​സ്​​റ്റ്. മ​യ​ക്കു​മ​രു​ന്ന് യു​വാ​വി​ന് ല​ഭി​ച്ച​ത് ഇ​ത​ര സം​സ്ഥാ​ന​ത്തെ മ​ല​യാ​ളി​ക​ൾ മു​ഖേ​ന​യാ​ണെ​ന്നാ​ണ്​ പ്രാ​ഥ​മി​ക വി​വ​രം.

അ​റ​സ്​​റ്റി​ലാ​യ യു​വാ​വ് ആ​ർ​ക്കൊ​ക്കെ മ​യ​ക്കു​മ​രു​ന്ന് വി​റ്റി​ട്ടു​ണ്ടെ​ന്ന്​ അ​ന്വേ​ഷി​ച്ചു​വ​രു​ന്ന​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു. തൃ​ശൂ​ർ സി​റ്റി ക്രൈം​ബ്രാ​ഞ്ച് അ​സി. ക​മീ​ഷ​ണ​ർ ടി.​ആ​ർ. രാ​ജേ​ഷ്, സി​റ്റി സ്‌​പെ​ഷ​ൽ ബ്രാ​ഞ്ച് അ​സി. ക​മീ​ഷ​ണ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഈ​സ്​​റ്റ്​ സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ പി. ​ലാ​ൽ​കു​മാ​ർ, പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രാ​യ സി​നോ​ജ്, വി​ജ​യ​ന്‍, ഗീ​തു​മോ​ൾ, ടി.​ആ​ർ. ഗ്ലാ​ഡ്​​സ്​​റ്റ​ൺ, ഗോ​പാ​ല​കൃ​ഷ്ണ​ൻ, രാ​ഗേ​ഷ്, ടി.​വി. ജീ​വ​ന്‍, ശ​ര​ത്ത്, ആ​ഷി​ഷ്, സു​ബി​ന്‍ സു​ധി, ന​ക്ഫ​ൽ, വി​ജ​യ​രാ​ജ്, അ​ല​ന്‍, മോ​ന്‍ ഷാ ​എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

കുന്നംകുളത്ത് വീണ്ടും ലഹരിവേട്ട; മൂന്നുപേർ പിടിയിൽ

കു​ന്നം​കു​ളം: കു​ന്നം​കു​ള​ത്ത് ല​ഹ​രി മ​രു​ന്നും ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ കൂ​ടി പി​ടി​യി​ൽ. കു​ന്നം​കു​ളം ക​ക്കാ​ട് ക​ണ​ങ്ങോ​ട്ട് വീ​ട്ടി​ൽ ദി​ൽ​ബ​ക്ക് (ജി​ത്തു -25), ചി​റ​മ​നേ​ങ്ങാ​ട് നീ​ണ്ടൂ​ർ വാ​ടി​നി പ​റ​മ്പി​ൽ ജി​ഷ്ണു (പ്ര​ഭു -28), കാ​ട്ട​കാ​മ്പാ​ൽ ചി​റ​യ​ൻ​കാ​ട് ചി​ല​പു​ള്ളി വീ​ട്ടി​ൽ നൗ​ഫ​ൽ (42) എ​ന്നി​വ​രെ​യാ​ണ് കു​ന്നം​കു​ളം പൊ​ലീ​സ് വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നാ​യി അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.ല​ഹ​രി​മ​രു​ന്ന്, വ​ടി​വാ​ള്‍ ഉ​ള്‍പ്പെ​ടെ ആ​യു​ധ​ശേ​ഖ​രം, മ​ദ്യം, ഹാ​ന്‍സ് തു​ട​ങ്ങി​യ​വ പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ അ​റ​സ്​​റ്റി​ലാ​യ ക​ട​വ​ല്ലൂ​ര്‍ വ​ട​ക്കു​മു​റി പോ​കാ​ര​ത്ത് വ​ള​പ്പി​ല്‍ അ​ബ്​​ദു​ല്‍ റ​ഷീ​ദി​നെ (39) ചോ​ദ്യം ചെ​യ്ത​പ്പോ​ൾ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ജി​ഷ്ണു, ജി​ത്തു എ​ന്നി​വ​രെ പി​ടി​കൂ​ടി​യ​ത്. 23 ഗ്രാം ​എം.​ഡി.​എം.​എ, 16 ഗ്രാം ​ക​ഞ്ചാ​വ് എ​ന്നി​വ​യാ​ണ് ഇ​വ​രി​ൽ നി​ന്ന്​ പി​ടി​ച്ചെ​ടു​ത്ത​ത്. സി.​ഐ വി.​സി. സൂ​ര​ജ്, എ​സ്.​ഐ​മാ​രാ​യ ഹേ​മ​ല​ത, അ​നു​രാ​ജ്, ഷ​ക്കീ​ർ അ​ഹ​മ്മ​ദ്, മ​ണി​ക​ണ്ഠ​ൻ, എ.​എ​സ്.​ഐ ഗോ​കു​ല​ൻ, സി.​പി.​ഒ​മാ​രാ​യ ഹം​ദ്, സ​ന്ദീ​പ്, വൈ​ശാ​ഖ്, ഗ​ഗേ​ഷ്, വി​നോ​ദ്, സു​ജി​ത്ത്, ശ്യാം ​എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Young man arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.