തൃശൂർ: ഒളരിയിൽ യുവാവിനെ കെട്ടിയിട്ട് മർദിച്ചു. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളരി ഗാന്ധിനഗറിൽ ബ്രഹ്മകുളം വീട്ടിൽ രമേഷിനാണ് (46) മർദനമേറ്റത്. രഞ്ജിത്ത്, വൈഷ്ണവ് എന്നിവരെയാണ് തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുമാസമായി അമ്മക്കും സഹോദരിയുടെ കുടുംബത്തിനുമൊപ്പം ഗാന്ധിനഗറിലെ വീട്ടിൽ വാടകക്ക് താമസിക്കുകയാണ് രമേശ്.
വാടകവീടിെൻറ ഉടമയും വീട്ടുകാരും ചേർന്ന് മണിക്കൂറുകളോളം വീടിന് പിറകിലെ മരത്തിൽ കെട്ടിയിട്ട് മർദിച്ചെന്ന് അയൽവാസികൾ പറയുന്നു. മർദന ദൃശ്യങ്ങൾ അയൽവാസികൾ മൊബൈൽ ഫോണിൽ പകർത്തി പരാതിക്കൊപ്പം കൈമാറി. കണ്ണും കൈയും കെട്ടിയിട്ട് വടി കൊണ്ട് അടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. വൈദ്യപരിശോധനയിൽ അടിയേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്.
ദേഹത്ത് ചൊറിയണം വെച്ച് ഉപദ്രവിച്ചതായും പറയുന്നു. നിലവിളി കേട്ട സമീപവാസികൾ നാട്ടുകാരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ഇയാൾ മാനസികാസ്വാസ്ഥ്യമുള്ളയാളാണത്രെ. ബന്ധുക്കളെ ഉപദ്രവിക്കുന്നയാളാണെന്നും പറയുന്നു.അതേസമയം, മർദിച്ചിട്ടില്ലെന്നും മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് കെട്ടിയിട്ടതാണെന്നുമാണ് വീട്ടുടമയുടെ വിശദീകരണം. സംഭവത്തിൽ സ്ഥലം കൗൺസിലറുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.