representational image

കു​റു​മാ​ലി പാ​ല​ത്തി​ൽ​നി​ന്ന് പു​ഴ​യി​ൽ ചാ​ടി​യ യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി

ആ​മ്പ​ല്ലൂ​ര്‍: കു​റു​മാ​ലി പാ​ല​ത്തി​ല്‍ നി​ന്ന്​ പു​ഴ​യി​ലേ​ക്ക് ചാ​ടി​യ യു​വാ​വി​നെ അ​ഗ്​​നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. ആ​ന്ധ്ര സ്വ​ദേ​ശി​യാ​യ ത​ന്‍വീ​റി​നെ​യാ​ണ് (32) ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. തൊ​ഴി​ല്‍ ല​ഭി​ക്കാ​ത്ത​തി​ലു​ള്ള വി​ഷ​മ​ത്തി​ലാ​ണ് ഇ​യാ​ള്‍ പു​ഴ​യി​ല്‍ ചാ​ടി​യ​തെ​ന്ന് പ​റ​യു​ന്നു.

ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​യാ​ൾ പു​ഴ​യി​ലേ​ക്ക് ചാ​ടു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​ര​ന്‍ പ​റ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ അ​നൂ​പി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​നൂ​പ് അ​ഗ്​​നി​ര​ക്ഷാ​സേ​ന​യെ​യും പൊ​ലീ​സി​നേ​യും അ​റി​യി​ച്ചു. തി​ര​ച്ചി​ലി​നി​ടെ പാ​ല​ത്തി​െൻറ തൂ​ണി​ല്‍ ക​യ​റി ഇ​രി​ക്കു​ക​യാ​യി​രു​ന്ന ത​ന്‍വീ​റി​നെ വ​ഞ്ചി​യി​ല്‍ ക​യ​റ്റി ക​ര​ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ത​ന്‍വീ​റി​നെ പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പു​തു​ക്കാ​ട് ഫ​യ​ര്‍ സ്​​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ പി.​ഐ. ഷം​സു​ദ്ദീ​ന്‍, ലീ​ഡി​ങ്​ ഫ​യ​ര്‍മാ​ന്‍ ടി.​എ. ഷാ​ജ​ന്‍, ശി​വ​പ്ര​ശോ​ഭ്, ര​ഞ്ജി​ത്ത്, സു​ദീ​ന്ദ്ര​ന്‍, ബി​ജോ​യ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം ന​ട​ത്തി​യ​ത്. പു​തു​ക്കാ​ട് പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി.

Tags:    
News Summary - young man who jumped into the river from the Kurumali bridge, was rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.