ജില്ല കലക്​ടറുടെ പേരില്‍ വ്യാജ വാട്‌സ്ആപ് സന്ദേശം; പൊലീസിൽ പരാതി

തിരുവനന്തപുരം: ജില്ല കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസയുടെ പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ച് വ്യാജ നമ്പറിൽനിന്ന്​ വാട്‌സ്ആപ് സന്ദേശം അയക്കുന്നതായി കണ്ടെത്തി. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും കലക്ടര്‍ അറിയിച്ചു. അടുത്തിടെ മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടാൻ ശ്രമം നടന്നിരുന്നു. വി​ദേശികൾ ഉൾപ്പെട്ട ഉത്തരേന്ത്യൻ സംഘങ്ങളാണ്​ തട്ടിപ്പിന്​ പിന്നിലെന്ന്​​ പൊലീസ്​ സംശയിക്കുന്നു​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.