പള്ളിച്ചലിൽ കുരങ്ങുശല്യത്തിനൊപ്പം പന്നിശല്യവും

നേമം: പള്ളിച്ചൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കുരങ്ങു ശല്യത്തിനൊപ്പം പന്നിശല്യവും വർധിച്ചതോടെ ജനങ്ങൾ പൊറുതിമുട്ടി. ഒരു വർഷത്തിനിടെ അഞ്ഞൂറോളം കുരങ്ങുകളെയാണ് സംരക്ഷിത വനമേഖലയിലേക്ക് കൊണ്ടുവിട്ടത്. അതിന്‍റെ എത്രയോ ഇരട്ടി ഇപ്പോൾ ആയിട്ടുണ്ട് എന്നാണ് കണക്ക്. പകൽ കുരങ്ങുകൾ വീടുകളിൽ കയറി ഭക്ഷണം എടുക്കുന്നതും ശേഖരിച്ച് വെക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും സ്ഥിര സംഭവമായിട്ടുണ്ട്. കുരങ്ങുകളുടെ ശല്യം കുറയുമ്പോൾ അടുത്തത്​ പന്നികളുടേതാണ്. മൂക്കുന്നിമലയുമായി അടുത്ത് കിടക്കുന്ന വാർഡുകളിലേക്ക് ഇറങ്ങുന്ന പന്നികൾ കൃഷി നശിപ്പിക്കുകയും വാഴകൾ കുത്തി മറിച്ചിട്ട ശേഷം അകക്കാമ്പ് തിന്നു നശിപ്പിക്കുന്നതും പതിവാണ്. പാമാംകോട്, മൂക്കുന്നിമല, നടുക്കാട്, നരുവാമൂട്, മുക്കംപാലമൂട് തുടങ്ങിയ വാർഡുകളിൽ എല്ലാം കുരങ്ങുശല്യവും പന്നിശല്യവും രൂക്ഷമാണ്. എം.എൽ.എയുടെ നേതൃത്വത്തിൽ അടിയന്തരമായി കമ്മിറ്റി കൂടിയെങ്കിലും പരിഹാരം ഉണ്ടായില്ല. ഒരു പഞ്ചായത്ത് കമ്മിറ്റികൂടി അടിയന്തരമായി യോഗം ചേർന്ന ശേഷവും പരിഹാരനടപിടിയിൽ അന്തിമതീരുമാനം സാധ്യമായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.