ഡെങ്കിപ്പനി: മാജിക്കിലൂടെ ബോധവത്കരണം

വർക്കല: മാജിക്കിലൂടെ ഡെങ്കിപ്പനി ബോധവത്കരണവുമായി യുവ മാന്ത്രികൻ ഹാരിസ് താഹ. ഇടവ പഞ്ചായത്ത് ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എ. ബാലിക് ഉദ്ഘാടനം ചെയ്തു. പ്രേക്ഷകരിൽ അറിവും ആനന്ദവും വിസ്മയവും നിറച്ച് ഇടവ പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ മാജിക് ഷോ അവതരിപ്പിച്ചു. ഷോയിൽ ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. പഞ്ചായത്ത് സെക്രട്ടറി ബൽജിത്ത്, അസിസ്റ്റന്റ് സെക്രട്ടറി ഗോപകുമാർ, മെഡിക്കൽ ഓഫിസർ ജി. രാജു, ഹെൽത്ത് ഇൻസ്‌പെക്ടർ തൃദീപ് കുമാർ, പഞ്ചായത്ത് അംഗങ്ങൾ, ആശാ വർക്കേഴ്‌സ്, ആരോഗ്യപ്രവർത്തകൾ എന്നിവർ പങ്കെടുത്തു. file name tw 6 VKL 2 denki. magic show ഡെങ്കിപ്പനി ബോധവത്കരണത്തിനായി യുവ മാന്ത്രികൻ ഹാരിസ് താഹ അവതരിപ്പിച്ച മാജിക് ഷോ ---------------------------------------------- അധ്യാപക ഒഴിവ് വർക്കല: ഗവ.എൽ.പി.ജി.എസിൽ നിലവിലുള്ള എൽ.പി.എസ്.എ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. 10ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ നടക്കുന്ന അഭിമുഖത്തിൽ താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.