പൊലീസ് അനാസ്ഥ അന്വേഷിക്കണം^ വിമൻ ജസ്​റ്റിസ്

പൊലീസ് അനാസ്ഥ അന്വേഷിക്കണം- വിമൻ ജസ്​റ്റിസ് തിരുവനന്തപുരം: തൃക്കുന്നപ്പുഴയിൽ ജോലികഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങിയ ആരോഗ്യപ്രവർത്തക ആക്രമിക്കപ്പെട്ട സംഭവത്തിൽ പൊലീസ് അനാസ്ഥ അന്വേഷിക്കണമെന്ന്​ വിമൻ ജസ്​റ്റിസ് സംസ്ഥാന ജനറൽ സെക്രട്ടറി മിനി വേണുഗോപാൽ ആവശ്യപ്പെട്ടു. സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്​റ്റ്​ ചെയ്യണം. പ്രതികൾക്കനുകൂലമായ സാഹചര്യമൊരുക്കുന്നത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിന് കാരണമാവും. സ്ത്രീകൾക്ക് യാത്രാ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് സർക്കാറി​ൻെറ ബാധ്യതയാണ്. സഹായം തേടിയ യുവതിയെയും കുടുംബത്തെയും അവഗണിക്കുകയും ആശുപത്രിയിൽ എത്തിക്കുന്നതിലും പ്രതികളെ പിടികൂടുന്നതിലും വീഴ്ചവരുത്തുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി നടപടിയെടുക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.