നെടുമങ്ങാട്-വെള്ളനാട്-ഉറിയാക്കോട്​ റോഡ് ശോച്യാവസ്ഥയിൽ

നെടുമങ്ങാട്: നെടുമങ്ങാട്-വെള്ളനാട്-ഉറിയാക്കോട്​ റോഡ് യാത്ര നടുവൊടിക്കും. പത്തുകിലോമീറ്ററിനുള്ളിൽ നൂറിലധികം കുഴികളാണ് ഈ റോഡിലുള്ളത്. പലതും അപകടകരമായവ. കണ്ണൊന്നുതെറ്റിയാൽ കുഴികളിൽവീണ് അപകടങ്ങൾ സംഭവിക്കാത്ത ദിവസങ്ങളില്ല. റോഡ്​ നിർമാണത്തിന്​ പലവട്ടം ഫണ്ടുകൾ അനുവദിച്ചുവെന്ന പ്രഖ്യാപനങ്ങളുമായി ഫ്ലക്‌സ് ബോർഡുകൾ റോഡിനിരുവശവുമുണ്ട്. എന്നാൽ ഇതുവരെ കുഴിയടക്കാൻ പോലും നടപടിയില്ല. നെട്ടിറച്ചിറ, കുറിഞ്ചിലക്കോട്, മുണ്ടേല, കുളക്കോട്, വെള്ളനാട് സ്​റ്റേഡിയം ജങ്ഷൻ, ഉറിയാക്കോട് എന്നിവിടങ്ങളിൽ റോഡുകൾ അതീവ ശോച്യാവസ്ഥയിലാണ്. ഇരുചക്ര വാഹന യാത്രക്കാർ കുഴികളിൽ വീണുള്ള അപകടങ്ങൾ പതിവാണ്. മുണ്ടേല വഴിയോരച്ചന്തയുടെ മുന്നിലെ ഗട്ടറിൽ വെള്ളംകെട്ടിനിന്ന് നിത്യവും അപകടം സംഭവിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന്​ തൊട്ടുമുമ്പ്​ നെട്ടിറച്ചിറ മുതൽ ഉറിയാക്കോട് വരെ റോഡിലെ കുഴിയടയ്ക്കൽ നടന്നു. അധികം താമസിയാതെ കുഴികൾ രൂപപ്പെട്ടു. വലിയകുഴികളാണ് പലയിടത്തും. നെടുമങ്ങാട് മുതൽ ഉറിയാക്കോട് വരെ വണ്ടിയോടിച്ചാൽ കിട്ടുന്ന വരുമാനത്തി​ൻെറ ഇരട്ടി വർക്ക്‌ഷോപ്പിൽ കൊടുക്കേണ്ടിവരുമെന്നാണ് ഓട്ടോറിക്ഷക്കാർ പറയുന്നത്. രാത്രികാലങ്ങളിൽ ഓട്ടംവിളിച്ചാൽ ഈ വഴി ഓട്ടോറിക്ഷകൾ വരാറില്ല. രണ്ടുമാസം മുമ്പ്​ പൊതുമരാമത്ത്​ മന്ത്രി മുഹമ്മദ് റിയാസ് ഉറിയാക്കോട് റോഡ് സന്ദർശിച്ചിരുന്നു. റോഡി​ൻെറ അപകടവളവിന് പരിഹാരമുണ്ടാക്കി നെടുമങ്ങാട് വരെയുള്ള പാത സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രി ഉറപ്പുനൽകുകയും ചെയ്തു. എന്നാൽ ഒരു നടപടിയും ആരംഭിച്ചിട്ടില്ല. ഫോട്ടോ : ശോച്യാവസ്ഥയിലായ നെടുമങ്ങാട്-വെള്ളനാട്-ഉറിയാക്കോട് റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.