നെടുമങ്ങാട്: മഅദിൻ സി.എം കാമ്പസിന് കീഴിൽ പ്രവർത്തിക്കുന്ന സിറാജുൽ ഹുദാ മദ്റസയുടെ നേതൃത്വത്തിൽ . പട്ടംപറത്തി കാമ്പസിലെത്തിയ വിദ്യാർഥികളെ പൂക്കൾ നൽകിയാണ് അധ്യാപകർ പ്രോഗ്രാമിലേക്ക് സീകരിച്ചത്. സ്റ്റുഡൻറ് ടോക്ക്, മെഹ്ഫിലെ മീം, മോറൽ കോൺവർസേഷൻ തുടങ്ങിയവ പ്രധാന ഇനങ്ങളായിരുന്നു. പി.ടി.എ പ്രസിഡൻറ് അൻസർ മാസ്റ്റർ മഹർജാൻ 2021 ഉദ്ഘാടനം നിർവഹിച്ചു. സിറാജ് റീജനൽ ഡയറക്ടർ ഷിബു മഹർജാൻ മുഖ്യാഥിതിയായിരുന്നു. നെടുമങ്ങാട് മുസ്ലിം ജമാഅത്ത് മെംബർ അഷറഫ് അവാർഡ് ദാനം നിർവഹിച്ചു. മഅദിൻ സി.എം കാമ്പസ് ഡയറക്ടർ മുഹമ്മദ് ജുനൈദ് അദനി അധ്യക്ഷത വഹിച്ചു. മഅദിൻ സി.എം കാമ്പസ് മാനേജർ മുഹമ്മദ് സകരിയ അദനി സന്ദേശ പ്രഭാഷണം നടത്തി. ഷെഫീഖ് മാസ്റ്റർ, വിജുമുദ്ദീൻ കൊപ്പം, നിഷാദ് കൊപ്പം, എം. മുഹമ്മദ് ഇസ്മാഇൽ എന്നിവർ സംബന്ധിച്ചു. ഫോട്ടോ : മഅദിൻ സി.എം കാമ്പസിന് കീഴിലുള്ള സിറാജുൽ ഹുദാ മദ്റസയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹർജാൻ ഫെസ്റ്റിവലിൽ പങ്കെടുത്ത വിദ്യാർഥികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.