അമിതഭാരവുമായി വന്ന ലോറി ഏഴ് ദിവസമായി റോഡില്‍

പാറശ്ശാല: കൊടുംവളയില്‍ അമിതഭാരവുമായി വന്ന ലോറി വഴിയിലായി ഏഴ് ദിവസം പിന്നിട്ടിട്ടും മാറ്റി പാര്‍ക്ക് ചെയ്യാനുള്ള നടപടിയായില്ല. തമിഴ്നാട്ടില്‍നിന്ന്​ ബൈപാസ് നിര്‍മാണത്തിനായി അമിതഭാരവുമായി എത്തിയ ലോറിയുടെ ഗിയര്‍ ബോക്‌സ് തകരാറിലായതിനെ തുടര്‍ന്ന് ഉദിയന്‍കുളങ്ങര ദേശീയപാതയിലെ കൊടുംവളവില്‍ കിടപ്പാണ്. കൊടും വളവില്‍ ലോറി കിടക്കുന്നത്​ അപകട സാധ്യതകയുണ്ടാക്കിയിട്ടും ലോറി മാറ്റാനുള്ള നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കൊടുംവളവായതിനാല്‍ രാത്രികാലങ്ങളില്‍ വാഹനം റോഡില്‍ കിടക്കുന്നത്​ കാണാനാവാതെ എത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍പെടാന്‍ സാധ്യത കൂടുതലാണ്​. ചിത്രം : ദേശീയപാതയിലെ ഉദിയന്‍കുളങ്ങരയില്‍ ഏഴ് ദിവസമായി വഴി മുടക്കുന്ന ലോറി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.