നെടുമങ്ങാട്: സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധിയും മറ്റ് വിവരങ്ങളും ജനങ്ങളെ അറിയിക്കാനുള്ള 'ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാർ' എന്ന പദ്ധതിയുടെ വാമനപുരം നിയോജക മണ്ഡലം ഉദ്ഘാടനം കല്ലറയിൽ അഡ്വ. ഡി.കെ. മുരളി എം.എൽ.എ നിർവഹിച്ചു. കല്ലറ അടപ്പുപാറ റോഡിൻെറ ഡി.എൽ.പി (ഡിഫക്ട് ലയബിലിറ്റി പിരിഡ് ബോർഡ്) സ്ഥാപിച്ചുകൊണ്ടുള്ള ഉദ്ഘാടന ചടങ്ങിൽ കല്ലറ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ജി.ജെ. ലിസി, വൈസ് പ്രസിഡൻറ് നജീം ഷാ, ബ്ലോക്ക്മെംബർ എസ്.എം. റാസി, ഷിബുകുമാർ, ആർ. മോഹനൻ, എസ്. കെ. സതീഷ് അസി.എക്സി.എൻജിനീയർ സജിത്, അസിസ്റ്റൻറ് എൻജിനീയർ രമേശൻ, കോൺട്രാക്ടർ താജുദീൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകൾ തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ: 'ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാർ' പദ്ധതി അഡ്വ. ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.