ആറ്റിങ്ങൽ: പാർലമൻെറ് മണ്ഡലത്തിൽ ഒരു കേന്ദ്രീയ വിദ്യാലയം കൂടി അനുവദിക്കണമെന്ന് അടൂർ പ്രകാശ് എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. പള്ളിപ്പുറത്ത് മാത്രമാണ് കേന്ദ്രീയ വിദ്യാലയം നിലവിലുള്ളത്. മണ്ഡലത്തിലെ നെടുമങ്ങാട് ഉൾപ്പെടെ മലയോരപ്രദേശങ്ങളിൽ ഉള്ള അർഹരായവർക്ക് ഇവിടെ വന്ന് വിദ്യാഭ്യാസം ചെയ്യുന്നതിന് പ്രായോഗികമായി വളരെ ബുദ്ധിമുട്ടുകൾ ഉണ്ട്. നെടുമങ്ങാട് വലിയ മലയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി കാമ്പസിൽ കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നതിനുള്ള സ്ഥലസൗകര്യം ലഭ്യമാണ്. നേരേത്ത ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രമന്ത്രിയെ നേരിൽ കണ്ട് എം.പി കത്ത് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.