പോത്തൻകോട്: ഗുണ്ടാ കുടിപ്പകയെ തുടർന്ന് പോത്തൻകോട് കല്ലൂരിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ ഒന്നാംപ്രതി സുധീഷ് ഉണ്ണി, മൂന്നാം പ്രതി മുട്ടായി ശ്യാം എന്നിവർ പിടിയിൽ. കൊല്ലപ്പെട്ട സുധീഷിൻെറ ഭാര്യാ സഹോദരനാണ് മുട്ടായി ശ്യാം. തിരുവനന്തപുരം റൂറൽ പരിധിയിലെ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട പ്രത്യക അേന്വഷണസംഘത്തിൻെറ ഊർജിത പരിശോധനയിലാണ് വെമ്പായം ചാത്തമ്പാട്ടെ ഒളിസങ്കേതത്തിൽനിന്ന് ഇരുവരെയും പിടികൂടിയത്. രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ രണ്ടുദിവസമായി പ്രദേശം പൊലീസ് നിരീക്ഷണത്തിലായിരുന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ് ഒളിസങ്കേതം വളഞ്ഞ് ഇരുവരെയും പിടികൂടിയത്. ഒളിച്ചിരിക്കുന്ന സ്ഥലം തിരിച്ചറിഞ്ഞ് പൊലീസ് എത്തുമെന്നറിഞ്ഞ് മറ്റൊരു ഒളിത്താവളത്തിലേക്ക് മാറുന്നതിനിടെയാണ് പിന്തുടർന്നെത്തിയ പോത്തൻകോട് പൊലീസും ഷാഡോ സംഘവും ചാത്തമ്പാടുനിന്ന് ഇവരെ പിടികൂടിയത്. ക്രൂരമായ ആക്രമണത്തിൽ വെട്ടിയെടുത്ത സുധീഷിൻെറ കാൽ 500 മീറ്റർ അകലെ കവലയിൽ കൊണ്ടുവന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞത് സുധീഷ് ഉണ്ണിയാണെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് തിരിച്ചറിഞ്ഞിരുന്നു. കൊല നടന്ന് അഞ്ചുദിവസമായിട്ടും പ്രധാന പ്രതികളെ പിടികൂടാത്തത് വിമർശനത്തിനിടയാക്കിയിരുന്നു. കൊലപാതകത്തിന് നേതൃത്വം നൽകിയ സുധീഷ് ഉണ്ണിയും മുട്ടായി ശ്യാമും വധശ്രമമടക്കം നിരവധി കേസുകളിൽ പ്രതികളാണ്. രണ്ടാംപ്രതിയും കൊലപാതകത്തിൻെറ മുഖ്യ ആസൂത്രകനുമായ ഒട്ടകം രാജേഷ് അേന്വഷണസംഘത്തിൻെറ നിരീക്ഷണത്തിലാണെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.