തിരുവനന്തപുരം: വാഹനാപകടത്തിൽ മരിച്ച യുവ സോഫ്റ്റ്വെയർ എൻജിനീയർ തിരുവനന്തപുരം കുണ്ടമൺഭാഗം സ്വദേശി പ്രണവിെൻറ (28) കുടുംബത്തിന് 2.19 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. തിരുവനന്തപുരം നഷ്ടപരിഹാര കോടതി ജഡ്ജി ശേഷാദ്രിനാഥേൻറതാണ് ഉത്തരവ്. ഡെൽ ഇൻറർനാഷനലിെൻറ ബംഗളൂരു ഓഫിസിലെ സീനിയർ അനലിസ്റ്റായിരുന്നു പ്രണവ്.
2017 ഏപ്രിൽ 24നായിരുന്നു അപകടം. പ്രണവ് ബൈക്കിൽ യാത്ര ചെയ്യവേ തിരുവനന്തപുരം മരുതുംകുഴി പാലത്തിന് സമീപത്തുെവച്ച് പിന്നിൽനിന്നുവന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. പ്രണവിനെ നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. കേസിലെ രണ്ടാം എതിർകക്ഷിയായ ചോള എം.എസ് ജനറൽ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരത്തുക ഹരജിക്കാരായ പ്രണവിെൻറ ഭാര്യക്കും മാതാപിതാക്കൾക്കും നൽകേണ്ടത്. ഹരജി ഫയൽ ചെയ്ത വർഷം മുതൽ കോടതി അനുവദിച്ച 1,58,65,184 രൂപയും എട്ട് ശതമാനം പലിശയും ചേർത്താണ് തുക നൽകേണ്ടത്. ഹരജിക്കാരനുവേണ്ടി അഡ്വ. ഷഫീക്ക് കുറുപുഴ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.