ബാലരാമപുരം: കുടിവെള്ളത്തിനായി ബാലരാമപുരം നിവാസികൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരാഴ്ചയിലേറെയാകുന്നു. ആറാലുംമൂട് വാട്ടർ അതോറിറ്റിയുടെ കീഴിലെ പ്രദേശങ്ങളിലാണ് ദുരിതം. പമ്പിങ്ങിന്റെ തകരാറും പൈപ്പ് പൊട്ടലുമുൾപ്പെടെ പറഞ്ഞ് അധികൃതർ കൈയൊഴിയുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വാട്ടർ അതോറിറ്റി പൈപ്പിനെ മാത്രം ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതത്തിലായത്. നിത്യ ആവശ്യത്തിന് പോലും കുടിവെള്ളമില്ലാതായതോടെ നിരവധി കുട്ടികൾക്ക് സ്കൂളുകളിൽ പോലും പോകാൻ കഴിയുന്നില്ല. ബാലരാമപുരം പഴയകട ലെയിനിലും ശാലിഗോത്രത്തെരുവിലുമുൾപ്പെടെ കുടുംബങ്ങൾ ദുരിതത്തിലാണ്.
കുടിവെള്ള വിതരണം മുടങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും പകരം സംവിധാനമൊരുക്കാത്തതും പ്രതിഷേധത്തിനിടയാക്കുന്നു. ലോറികളിൽ വാട്ടർ ടാങ്കുകളിൽ ഓരോ പ്രദേശത്തും വെള്ളമെത്തിക്കുന്നതിനും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ല. നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുന്ന വാട്ടർ അതോറിറ്റിയുടെ നടപടിക്കെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.