വ്യാപാര സ്​ഥാപനം പെട്രോളൊഴിച്ച് കത്തിച്ച സംഭവം: പ്രതികൾ പൊലീസിനെ വട്ടം ചുറ്റിക്കുന്നു

ബാ​ല​രാ​മ​പു​രം: വ്യാ​പാ​ര സ്​​ഥാ​പ​നം കു​ത്തി​ത്തു​റ​ന്ന് തീ​യി​ട്ട് ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളെ തെ​ളി​വോ​ടെ പി​ടി​കൂ​ടാ​ൻ ക​ഴി​യാ​തെ പൊ​ലീ​സ്​ വ​ല​യു​ന്നു. ബാ​ല​രാ​മ​പു​രം ഐ​ത്തി​യൂ​രി​ൽ അ​നി​യു​ടെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള മ​ഹാ​ല​ക്ഷ്മി സ്റ്റോ​റാ​ണ് ഒ​രാ​ഴ്ച മു​മ്പ് പെ​ട്രോ​ളോ​ഴി​ച്ച് ക​ത്തി​ച്ച് ക​ട​യി​ലെ സാ​ധ​ന​ങ്ങ​ൾ പു​റ​ത്തി​ട്ട് ക​ത്തി​ച്ച​ത്.

ഫിം​ഗ​ർ പ്രി​ന്‍റും ഡോ​ഗ് സ്​​ക്വോ​ഡു​മു​ൾ​പ്പെ​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​യി​ലേ​ക്ക് എ​ത്തി​പ്പെ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല. എ​ൺ​പ​തി​ലേ​റെ സി.​സി.​ടി.​വി കാ​മ​റ​ക​ളും നൂ​റു​ക​ണ​ക്കി​ന് മെ​ബൈ​ൽ ഫോ​ണു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി. ഇ​രു​പ​തി​ലെ​റെ പേ​രു​ടെ കോ​ൾ ലി​സ്റ്റു​ക​ളും പ്ര​ദേ​ശ​ത്തും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള മെ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഫോ​ൺ കോ​ളു​ക​ളും പ​രി​ശോ​ധി​ച്ചു​വ​രു​ന്നു. പ്ര​തി​ക​ളെ​ന്ന്​ സം​ശ​യ​മു​ള്ള​വ​രെ നി​രീ​ക്ഷി​ച്ച് വ​രു​ന്നു.

സി.​സി.​ടി.​വി ദൃ​ശ്യം പ​രി​ശോ​ധി​ച്ച​തി​ൽ ബാ​ല​രാ​മ​പു​രം മു​ട​വൂ​ർ​പാ​റ ഭാ​ഗ​ത്തു​നി​ന്ന്​ ബൈ​ക്കി​ൽ മൂ​ന്നു​പേ​രെ​ത്തി ക​ട​ക്കു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​താ​യാ​ണ്​ ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ച​ത്. മു​മ്പ് പ്ര​ദേ​ശ​ത്ത് താ​മ​സി​ച്ചി​രു​ന്ന യു​വാ​വി​നെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ സം​ഭ​വ സ​മ​യ​ത്ത് വ​ട​ക്കേ​വി​ള ഭാ​ഗ​ത്ത് മൂ​ന്നു​പേ​ർ ഒ​രു ബൈ​ക്കി​ൽ യാ​ത്ര​ചെ​യ്ത് ഐ​ത്തി​യൂ​രി​ലെ​ത്തി​യ​വ​രെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ന്നു വ​രു​ന്നു. പ​രി​ശോ​ധി​ച്ച സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ ഏ​റെ​യും രാ​ത്രി​യി​ലാ​യ​തി​നാ​ൽ വ്യ​ക്​​ത​മ​ല്ല. ഇ​തേ​വ​രെ പ്ര​തി​യെ പി​ടി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് പൊ​ലീ​സി​ന് നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ്. പ്ര​തി​യെ എ​ത്ര​യും​വേ​ഗം പി​ടി​കൂ​ട​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് നാ​ട്ടു​കാ​രി​ലു​യ​രു​ന്ന​ത്. 

Tags:    
News Summary - Business establishment set on fire by petrol: police couldn't find Defendants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.