ബാലരാമപുരം: കളിക്കോപ്പുമായി എത്തുമെന്നറിയിച്ച് മക്കളോട് യാത്ര പറഞ്ഞ് പോയ മാതാവിെൻറ മൃതദേഹത്തിനരികിൽ വിതുമ്പലോടെ രണ്ട് മക്കളും ബന്ധുക്കളും. നജ്റാനിൽ അപകടത്തിൽ മരിച്ച അവണാകുഴി താന്നിമൂട് 'ഹരേ രാമ'ഹൗസിൽ അശ്വതി വിജയെൻറ മൃതദേഹം ഞായറാഴ്ചയാണ് വീട്ടിലെത്തിച്ചത്.
ആറുവയസ്സുകാരി ദിക്ഷയും നാലുവയസ്സുകാരൻ ദയാലും കരഞ്ഞത് ബന്ധുക്കളെയും കൂടിനിന്നവരെയും കണ്ണീരിലാഴ്ത്തി. എല്ലാ ദിവസവും ഡ്യൂട്ടികഴിഞ്ഞെത്തിയാൽ മക്കളെ വിളിച്ച് വിവരങ്ങൾ അന്വേഷിച്ച ശേഷേമ അശ്വതി കിടക്കാറുള്ളൂ. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പും മക്കളെ വിളിച്ച് സംസാരിച്ച ശേഷമാണ് അശ്വതി വിജയൻ യാത്രപോയത്. കൂട്ടുകാരിക്കൊപ്പം സാധനങ്ങൾ വാങ്ങാനായി പുറത്ത് പോകുന്നതായി ഭർത്താവ് ജിജോഷ് മിത്രയെ വിളിച്ചറിയിച്ച ശേഷമാണ് പോയത്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സിങ് പഠനം കഴിഞ്ഞ ശേഷം തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും നഴ്സായി ജോലി നോക്കിയിരുന്നു. രണ്ട് വർഷത്തിലെറെയായി സൗദിയിലെ നജ്റാനിലെ കിങ് ഖാലിദ് സർക്കാർ ആശുപത്രിയിൽ ജോലി നോക്കി വരുകയായിരുന്നു. മൂന്ന് മാസം മുമ്പ് നാട്ടിലെത്തി മടങ്ങിയിരുന്നു.
അടുത്ത വരവിന് കുട്ടികൾ ആവശ്യപ്പെടുന്ന കളിക്കോപ്പുകളും വാങ്ങി വരുമെന്നും മക്കളെ വിളിക്കുമ്പോൾ അശ്വതി പറഞ്ഞിരുന്നു. മക്കളെ ജീവന് തുല്യം സ്നേഹിച്ചിരുന്ന അശ്വതി മക്കളെ വിളിക്കാത്ത ദിവസങ്ങളും ചുരുക്കമാണ്. നിരവധി മോഹങ്ങൾ ബാക്കിയാക്കി അശ്വതിയുടെ അവസാന യാത്ര. ഞായറാഴ്ച ഒരുമണിക്കൂറിലേറെ വീട്ടിൽ െവച്ച മൃതദേഹം സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.