ബാലരാമപുരം: ബാലരാമപുരം ദേശീയപാതയിൽ ബാലരാമപുരത്ത് എം. വിൻസെന്റ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് വെയിറ്റിങ് ഷെഡ് സ്ഥാപിക്കുന്നതിനുള്ള നിർമാണപ്രവർത്തനം സി.പി.എം ഭരിക്കുന്ന ബാലരാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിെൻറ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളും പ്രവർത്തകരും തടസ്സപ്പെടുത്താനെത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ബാലരാമപുരം പഞ്ചായത്ത് വെയിറ്റിങ് ഷെഡ് സ്ഥാപിക്കാനുദ്ദേശിച്ചിരുന്ന സ്ഥലത്താണ് ഇതെന്നാരോപിച്ചായിരുന്നു തടസ്സവുമായി എത്തിയത്.
ബാലരാമപുരം ജങ്ഷനിൽ മണിക്കൂറുകളോളം സംഘർഷാവസ്ഥക്കിടയാക്കി. ഇതിനിടെ പരസ്പരം ഉന്തും തള്ളും നടത്തിയെങ്കിലും അനിഷ്ടസംഭവങ്ങൾ ഒഴിവായി. രാവിലെ പത്തോടെ തുടങ്ങിയ സംഘർഷാവസ്ഥക്ക് പകൽ മൂന്നുമണിയോടെയാണ് അയവുവന്നത്. എം.എൽ.എ ഫണ്ടിൽ നിന്നും വെയിറ്റിങ് ഷെഡ് വരുന്നതിലെ വിരോധത്തിലാണ് സി.പി.എം തടസ്സവാദവുമായി രംഗത്തെത്തിയതെന്നാണ് കോൺഗ്രസ് പ്രവർത്തകരും പറയുന്നത്. മണിക്കൂറുകളെടുത്ത ചർച്ചക്കൊടുവിൽ ഇരുകൂട്ടർക്കും വെയിറ്റിങ് ഷെഡ് നിർമാണത്തിനുള്ള സ്ഥലം അനുവദിച്ചതോടെയാണ് പ്രശ്നപരിഹാരമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.