ബാലരാമപുരം: കൃഷി നടത്തി കോവിഡ് കാല പ്രതിസന്ധിയെ മറികടക്കാൻ ശ്രമിക്കുകയാണ് ഒരു സംഘം യുവാക്കൾ.ബാലരാമപുരം ഐത്തിയൂരിലെ സി.പി.എം പ്രവർത്തകരുൾപ്പെടെയുള്ളവരാണ് തരിശ് ഭൂമിയിൽ കൃഷി നടപ്പാക്കി മാതൃകയാകുന്നത്. ബാലരാമപുരം ഐത്തിയൂരിലെ ഏലായിലാണ് കൃഷി. തൊഴിൽരാഹിത്യത്തിൽനിന്നും ദാരിദ്യ്രത്തിൽനിന്നും കരകയറുന്നതിനെക്കുറിച്ചുള്ള ആലോചനയുടെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്.
ബാലരാമപുരം ഗ്രാമപഞ്ചായത്ത് ഐത്തിയൂർ വാർഡ് മെംബർ വിനോദിെൻറയും കൺവീനർമാരായ സുരേഷ് ചന്ദ്രൻ, മോഹനൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുളം നിർമാണവും പച്ചക്കറിയും മത്സ്യകൃഷിയും തുടങ്ങിയത്. വാഴയും പയർ, വെണ്ട, ചീര, പാഷൻ ഫ്രൂട്ട്, പച്ചക്കറി കൃഷി ഉൾപ്പെടെ ഒന്നര ഏക്കറിൽ കൃഷി ചെയ്യുന്നു.
മീൻവളർത്തലിനും കൃഷിക്കും വേണ്ടി 13 പേരുടെ നേതൃത്വത്തിൽ മൂന്ന് മാസം മുമ്പാണ് കൃഷി ആരംഭിച്ചത്.കുളം നിർമിച്ച് മത്സ്യകൃഷിയും ആരംഭിച്ചു. 13 പേരുടെ നേതൃത്വത്തിലാണ് ഒരുമാസംകൊണ്ട് പത്തടിയിേലറെ ആഴത്തിൽ കുളം നിർമിച്ചത്. മത്സ്യകൃഷിക്കും വെള്ളം പ്രദേശത്തെ കൃഷിക്കും വേണ്ടിയും ഉപയോഗിക്കാൻ തരത്തിലാണ് കുളത്തിെൻറ നിർമാണം. ഇവിടെയെത്തുന്നവർക്ക് മത്സ്യകൃഷിയെക്കുറിച്ചും കൃഷി ചെയ്യുന്ന രീതിയെക്കുറിച്ചും പഠിപ്പിക്കുക കൂടി ചെയ്യുന്നുണ്ട്.
കൂടുതൽ കൃഷിക്കായി ഐത്തിയൂരിലെ കൃഷിയിടത്തിനരികിൽ രണ്ട് ഏക്കർ സ്ഥലം കൂടി ഇവർ പാട്ടത്തിനെടുത്തിട്ടുണ്ട്. കൃഷിയിലെ വരുമാനത്തിലെ ചെറിയൊരു പങ്ക് ജീവകാരുണ്യപ്രവർത്തനത്തിനായും വിനിയോഗിക്കുമെന്നും വാർഡ് മെംബർ വിനോദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.