ബാലരാമപുരം: മദ്യ ചില്ലറ വിൽപന ശാലയില്‍ മദ്യം വാങ്ങാനെത്തിയ കത്തിവിൽപനക്കാരനും ജീവനക്കാരനും തമ്മിലുള്ള തർക്കം പറഞ്ഞുതീർക്കാനെത്തിയ യുവാവിന് വെട്ടേറ്റു.
ബുധനാഴ്ച വൈകീട്ട് 4.30ഒാടെയാണ് സംഭവം. പരിക്കേറ്റ വെടിവച്ചാൻകോവിൽ പാരൂർക്കുഴി കടയറ വീട്ടിൽ കിരണിനെ (28) മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. െബവ്കോ ആപ്പില്ലാത്തതിനാൽ ജീവനക്കാരൻ ഇയാളെ ക്യൂവിന് പിന്നിലേക്ക് മാറ്റിയത് ചോദ്യംചെയ്യുന്നത് വിലക്കിയതാണ് പ്രകോപനമായത്. ബാഗിൽനിന്ന് കത്തിയെടുത്ത് കിരണിെൻറ കഴുത്തിലും കൈയിലും വെട്ടുകയായിരുന്നു.
കത്തിവിൽപന നടത്തുകയും രാകി മിനുസപ്പെടുത്തി നൽകുകയും ചെയ്യുന്നയാളാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം ഇയാൾ രക്ഷപ്പെെട്ടന്ന് കരുതുന്ന ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.