ബാലരാമപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള െതരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇത് ചുവരെഴുത്തുകാരുടെ സുവർണകാലമാണ്. മിക്കയിടങ്ങളിലും ചുവരെഴുത്തുകൾ പൂർണമായിക്കഴിഞ്ഞു. സ്ഥാനാർഥി നിർണയം പൂർത്തിയാകാത്ത ചിലയിടങ്ങളിൽ മാത്രമാണ് ഇനി ചുവരെഴുത്തുകൾ ശേഷിക്കുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ അതും പൂർത്തിയാവും.
കോവിഡ്കാല പ്രതിസന്ധിക്ക് ആശ്വാസമായാണ് ചുവരെഴുത്ത് േജാലികൾ നടത്തുന്നവർക്ക് തെരഞ്ഞെടുപ്പ് എത്തിയത്. രാപ്പകൽ വ്യത്യാസമില്ലാതെ പഞ്ചായത്ത് പ്രദേശങ്ങളിലടക്കം ചുവരെഴുത്തുകൾ നടക്കുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി തിരക്കിെൻറ മണിക്കൂറുകളാണെന്ന് ചുവരെഴുത്തിൽ സജീവമായി രംഗത്തുള്ള ജയദാസ് പറയുന്നു.
ജയദാസിന് സ്വന്തമായി രാഷ്ട്രീയ നിലപാടുണ്ടെങ്കിലും ചുവരെഴുത്തിന് രാഷ്ട്രീയമില്ല. കൈപ്പത്തിയും അരിവാളും താമരയുമൊക്കെ മനോഹരമായ നിറങ്ങള്‍ ചാര്‍ത്തി വരക്കുന്നു.
ജയദാസ് െതരഞ്ഞെടുപ്പ് കാലത്ത് ചുവരെഴുതാന്‍ തുടങ്ങിയിട്ട് നാലുപതിറ്റാണ്ടായി. സ്‌കൂള്‍ പഠന കാലം മുതല്‍ തുടങ്ങിയതാണ് ഇൗ േജാലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.