ബാലരാമപുരം: േഗ്രഷ്യസ് ബെഞ്ചമിെൻറ വീടിെൻറ പരിസരത്ത് കൃഷിചെയ്യാത്ത പച്ചക്കറികളും ഔഷധ ചെടികളും കുറവാണ്. ബാലരാമപുരം പയറ്റുവിള അക്ഷരം വീട്ടിൽ േഗ്രഷ്യസ് ബെഞ്ചമിൻ(56) രാവിലെ തുടങ്ങുന്നതാണ് കൃഷിയിടത്തിലെ ജോലി. വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും മത്സ്യവും ഇവിടെയുണ്ട്.
അധികമായി വരുന്നവ പരിസരത്തുള്ളവർക്ക് വിൽപനയും നടത്തും. നിരവധി പത്രങ്ങളിലും ആനുകാലികങ്ങളിലും കൃഷി കോളമിസ്റ്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്.
2002ൽ ബെസ്റ്റ് ഫാർമർ ജേണലിസത്തിനുള്ള സംസ്ഥാന സർക്കാറിെൻറ പുരസ്കാരവും നേടി. ഭൂപ്രകൃതിക്കനുസരിച്ചുള്ള കൃഷിരീതിയാണ് അവലംബിക്കുന്നത്. കപ്പവാഴയും പൈനാപ്പിളുമാണ് പ്രധാനമായും കൃഷി ചെയ്തുവരുന്നത്. കുറ്റികുരുമുളകുണ്ട്. വാത്ത, പശു, മീൻ ഉൾപ്പെടെയും കൃഷി നടത്തുന്നു. കൃഷിയുമായി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. പരിസ്ഥിതി വിജ്ഞാനകോശത്തിന് അവാർഡ് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.