ബാലരാമപുരം (തിരുവനന്തപുരം): കളഞ്ഞുകിട്ടിയ രണ്ടര പവെൻറ സ്വർണത്തിെൻറ ഉടമയെ തേടി കടയുടമ അന്വേഷിച്ചുനടന്നത് ഒരുമാസത്തിലേെറ. തെരച്ചിലിനൊടുവിൽ ഉടമസ്ഥയെ കണ്ടെത്തി സ്വർണം കൈമാറി. ബാലരാമപുരം അമീർ ടെക്സിൽ നിന്നും ഒരുമാസം മുമ്പാണ് സ്വർണമടങ്ങുന്ന പഴ്സ് ലഭിച്ചത്.
രാത്രി കടയടക്കുന്ന സമയത്തായിരുന്നു ഇത്. സ്ഥാപനമുടമ ഫക്കീർ ഖാൻ പഴ്സ് പരിശോധിച്ചപ്പോൾ സ്വർണ ബ്രേസ്ലെറ്റും എ.ടി.എം കാർഡും റേഷൻ കടയിൽ നിന്നും സാധനം വാങ്ങിയതിെൻറ ബില്ലും ഉണ്ടായിരുന്നു. അടുത്തദിവസം ഉടമ പഴ്സ് തേടിയെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും വിന്നില്ല. ഫക്കീർഖാൻ പഴ്സിെൻറ ഉടമയെ കണ്ടെത്തുവാനുള്ള പരിശ്രമവും തുടങ്ങി.
കൃത്യമായ രേഖകളില്ലാത്തത് കാരണം ഉടമസ്ഥയെ കണ്ടെത്തുക ഏറെ ശ്രമകരമായി. തുടർന്ന് പ്രദേശത്തെ പല സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും പ്രചരിപ്പിെച്ചങ്കിലും ഫലമുണ്ടായില്ല. പഴ്സിലുണ്ടായിരുന്ന റേഷൻ കടയുടെ ബില്ലിെൻറ അടിസ്ഥാനത്തിൽ റേഷനിങ് ഓഫിസറെ ബന്ധപ്പെട്ട് റേഷൻ കടയുടെ ലൈസൻസിയുടെ നമ്പർ സംഘടിപ്പിച്ചു.
റേഷൻ കടയിൽനിന്നാണ് പഴ്സിെൻറ ഉടമ വെടിവെച്ചാൻ കോവിൽ സ്വദേശി വിദ്യയുടെ വിലാസവും ഫോൺ നമ്പറും കിട്ടിയത്. ഒരിക്കലും തിരികെ ലഭിക്കില്ലെന്നുകരുതി വിഷമിക്കുന്ന അവസ്ഥയിലാണ് ഫക്കീർഖാെൻറ ഫോൺകാൾ അവർക്ക് ലഭിച്ചത്. തുടർന്ന് ബാലരാമപുരം പൊലീസ് എയ്ഡ് പോസ്റ്റിൽെവച്ച് ബാലരാമപുരം സി.ഐയുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് പ്രസിഡൻറ് വി. മോഹനൻ പഴ്സ് ഉടമസ്ഥക്ക് കൈമാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.